ചേര്‍ത്തല ഓട്ടോകാസ്റ്റ് തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
text_fieldsചേ൪ത്തല: ചേ൪ത്തല ഓട്ടോകാസ്റ്റിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു നേതൃത്വത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
എംപ്ളോയ്മെൻറ് എക്സ്ചേഞ്ച് മുഖാന്തരം 10വ൪ഷമായി ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരെ പിരിച്ചുവിട്ട് പിൻവാതിൽ നിയമനം നടത്താൻ സ൪ക്കാ൪ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണെന്ന് തൊഴിലാളികൾ ആരോപിച്ചു. ഇവിടെ ഇപ്പോൾത്തന്നെ 200ൽപ്പരം ഒഴിവുകളുണ്ട്. ഈ ഒഴിവുകളിലാണ് ജോലിചെയ്യുന്ന തൊഴിലാളികളെ ഒഴിവാക്കി പിൻവാതിൽ നിയമനത്തിന് അധികൃത൪ ശ്രമിക്കുന്നത്. തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിച്ച് ദിവസവേതന വ്യവസ്ഥയിൽ ജോലിചെയ്യുന്ന മുഴുവൻ തൊഴിലാളികളെയും ഉടൻ സ്ഥിരപ്പെടുത്തണമെന്ന് സിൽക്ക് എംപ്ളോയീസ് യൂനിയൻ സെക്രട്ടറി എ.ജെ. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.