അന്വേഷണം ആലുവ പൊലീസ് ഏറ്റെടുത്തു
text_fieldsആലുവ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് ആന്ധ്ര സ്വദേശിനിയായ 14കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആലുവ പൊലീസ് കേസ് ഏറ്റെടുത്തു.
നേരത്തേ കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തിരുന്നത്. എന്നാൽ, സംഭവം നടന്നത് ആലുവയിലാണെന്ന് തെളിഞ്ഞതോടെ ആലുവ പൊലീസിന് കൈമാറുകയായിരുന്നു. സി.ഐക്കാണ് അന്വേഷണച്ചുമതല.പീഡിപ്പിച്ചത് കാക്കി ധാരിയാണെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്.
13ന് ഉച്ചക്ക് ആലുവ റെയിൽവേ പ്ളാറ്റ്ഫോമിന് സമീപത്തെ നടപ്പാലത്തിനരികിലെ ഒഴിഞ്ഞ ക്വാ൪ട്ടേഴ്സ് പരിസരത്താണ് പീഡനം നടന്നത്. തുട൪ന്ന് ആരോ ട്രെയിനിൽ കയറ്റി വിട്ടു. കോട്ടയം റെയിൽവേ സ്റ്റേഷനിൽ അവശ നിലയിൽ കണ്ടെത്തിയ കുട്ടിയെ ചൈൽഡ്ലൈൻ പ്രവ൪ത്തക൪ അഭയകേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
അഭയകേന്ദ്രയാണ് പൊലീസിൽ അറിയിച്ചത്. പൊലീസിൻെറ സാന്നിധ്യത്തിൽ അഭയകേന്ദ്രത്തിലെ അന്തേവാസികൾ കുട്ടിയുടെ മൊഴിയെടുത്തിരുന്നു.
മാനസികബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ കുട്ടിയിൽനിന്ന് കൂടുതൽ മൊഴിയെടുക്കാൻ പൊലീസിനായിട്ടില്ല. കോട്ടയം ഈസ്റ്റ് പൊലീസ് ആലുവയിൽ തെളിവെടുപ്പ് നടത്തി. പീഡനം നടന്ന സ്ഥലം കുട്ടി തിരിച്ചറിഞ്ഞു.
പീഡനസമയത്ത് കുട്ടിയുടെ വസ്ത്രങ്ങളിൽ രക്തം പറ്റിയിരുന്നു. ഈ വസ്ത്രമുൾപ്പെടെ അന്വേഷണവുമായി ബന്ധപ്പെട്ട തെളിവുകൾ പലതും കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിക്ക് പൊലീസ് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
