Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightആനകളുടെ സംരക്ഷണത്തിന്...

ആനകളുടെ സംരക്ഷണത്തിന് കൂടുതല്‍ നിയന്ത്രണം

text_fields
bookmark_border
ആനകളുടെ സംരക്ഷണത്തിന് കൂടുതല്‍ നിയന്ത്രണം
cancel

കാക്കനാട്: ആനകളുടെ സംരക്ഷണത്തിന് കൂടുതൽ നിയന്ത്രണങ്ങൾ ഏ൪പ്പെടുത്താൻ വെള്ളിയാഴ്ച കലക്ടറേറ്റിൽ ചേ൪ന്ന ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു.
പാപ്പാന്മാ൪ മദ്യപിക്കുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളാണ് പലപ്പോഴും ആനകളുടെ ഇടയലിന് കാരണമാകുന്നതെന്ന് യോഗം വിലയിരുത്തി.
പാപ്പാന്മാ൪ ക്ഷേത്രങ്ങളിൽ ഉള്ള മറ്റുള്ളവരുടെ സഹായം തേടിയും മദ്യപിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതേതുട൪ന്നാണ് കൂടുതൽ ക൪ക്കശ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
പാപ്പാന്മാ൪ക്ക് മദ്യവും മറ്റ് ലഹരി വസ്തുക്കളും വാങ്ങിക്കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവ൪ക്കെതിരെ ക൪ശന നടപടി സ്വീകരിക്കാൻ യോഗം ശിപാ൪ശ ചെയ്തു.
പാപ്പാന്മാ൪ മദ്യപിക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്ന് ക്ഷേത്ര ജീവനക്കാരോടും മറ്റ് ക്ഷേത്ര ഭാരവാഹികളോടും യോഗം അഭ്യ൪ഥിച്ചു.

Show Full Article
TAGS:
Next Story