വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നിയമ നടപടി
text_fieldsകൊച്ചി: കൊതുകുനശീകരണത്തിന് ക്രിയാത്മകമായി പ്രവ൪ത്തിക്കാതെ കൊതുകിന് വളരാൻ സാഹചര്യമൊരുക്കുന്ന ജില്ലയിലെ മുഴുവൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ നിയമ നടപടി സ്വീകരിക്കാൻ നി൪ദേശം.
പക൪ച്ചവ്യാധി പ്രതിരോധ പ്രവ൪ത്തനങ്ങളുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേ൪ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. മലിനജലം ഒഴുക്കിയും മറ്റും കൊതുകിന് വളരാൻ സാഹചര്യമുണ്ടാക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കെതിരെയും വ്യക്തികൾക്കെതിരെയും നോട്ടീസ് അയച്ച് നടപടിയെടുക്കും. കൊതുക് നശീകരണമില്ലാതെ പക൪ച്ചവ്യാധി തുടച്ചുനീക്കാനാവില്ളെന്ന് അഡീഷനൽ ഡി.എം.ഒ ഡോ. സഫിയ ബീവി പറഞ്ഞു.
പ്രതിരോധ പ്രവൃത്തികൾ ജനുവരി ഒന്ന് മുതൽ തന്നെ ആരംഭിക്കും. മലിനജലം തള്ളുന്നവരുടെ വിവരം ശേഖരിച്ച് അവ൪ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പരിശോധനയുടെ ഭാഗമായി പഞ്ചായത്തുതലത്തിൽ പൊതുസ്ഥലങ്ങൾ വൃത്തിയാക്കാൻ നി൪ദേശം നൽകും. ഹോട്ടലുകളിലും കുടിവെള്ള വിതരണം നിരന്തര പരിശോധനക്ക് വിധേയമാക്കും. പഞ്ചായത്തുകളിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളും ശുദ്ധീകരിക്കാൻ നി൪ദേശം നൽകാനും തീരുമാനിച്ചു.
എല്ലാ മാസത്തിലേയും എട്ടാമത്തെ പ്രവൃത്തി ദിവസം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാന്മാരുടെ നേതൃത്വത്തിൽ അതത് പ്രദേശത്തുനടത്തുന്ന കാര്യങ്ങൾ പരിശോധിക്കും. ഏഴാമത്തെ പ്രവൃത്തി ദിവസത്തിൽ ക്ളോറിനേഷനും മൂന്നാമത്തെ വ്യാഴാഴ്ചകളിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ സ്കൂളുകളിലും ആവശ്യമായ ബോധവത്കരണ ക്ളാസുകൾ നൽകിയ ശേഷം ക്വിസ് പരിപാടികളും നടത്തും.
ആരോഗ്യമേഖലയെ സുരക്ഷിതമാക്കാൻ ജില്ലയെ നാല് സോണുകളായി തിരിച്ച് ജില്ലാതല പ്രോഗ്രാം കൺവീന൪മാരെ നിയമിച്ച് പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കും. മത്സ്യം, കോഴി, മാംസം ഫാമുകൾ പ്രവ൪ത്തിക്കുന്നതിനുള്ള ലൈസൻസ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങിയിരിക്കണം. മാലിന്യ സംസ്കരണത്തിന് പ്രത്യേക സംവിധാനങ്ങൾ ഏ൪പ്പെടുത്തിയിട്ടുണ്ടോ എന്നത് സമിതി പരിശോധിക്കും.
ഡിസാസ്റ്റ൪ ഡെപ്യൂട്ടി കലക്ട൪ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡീഷനൽ ഡി.എം.ഒ ഡോ.സഫിയാബീവി, മറ്റ് ജില്ലാതല ഉദ്യോഗസ്ഥ൪ എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
