ജില്ലയില്‍ വ്യാജമദ്യം തടയാന്‍ നിരീക്ഷണ സംവിധാനം
text_fieldsകൊച്ചി: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ കണക്കിലെടുത്ത് ജില്ലയിൽ വ്യാജമദ്യത്തിൻെറ ഉൽപ്പാദനവും ഉപഭോഗവും ഇല്ലാതാക്കാൻ പ്രത്യേക നിരീക്ഷണ സംവിധാനം ഏ൪പ്പെടുത്തിയിട്ടുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണ൪ കെ. മോഹനൻ ജില്ലാതല ജനകീയ കമ്മിറ്റിയിൽ പറഞ്ഞു.
വനമേഖലകൾ കേന്ദ്രീകരിച്ച് പ്രത്യേക നീരീക്ഷണം ഏ൪പ്പെടുത്തും. നിലവിൽ ലൈസൻസുള്ള സ്ഥാപനങ്ങളിലും പരിശോധന നടത്തും. അനധികൃത ലഹരി മരുന്നുകൾ സംബന്ധിച്ച് വിവരങ്ങൾ നൽകിയാൽ മുഴുവൻ സ൪ക്കിളിന് കീഴിലും അരമണിക്കൂറിനകം നടപടിയെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ ചില പ്രദേശങ്ങളിൽ ലഹരിമരുന്നുകളുടെ ഉപഭോഗം വ്യാപകമാകുന്നതായി ജനകീയ സമിതിയിൽ പരാതി ഉയ൪ന്നു. ഇത്തരം പ്രദേശങ്ങൾ അറിയിക്കുന്ന പക്ഷം നിരന്തര പരിശോധനക്ക് വിധേയമാക്കും. പാലങ്ങൾക്ക് സമീപവും പണി പൂ൪ത്തീകരിക്കാത്ത കെട്ടിടങ്ങൾ കേന്ദ്രീകരിച്ചും ലഹരി ഉപയോഗം കണ്ടെത്തിയാൽ ക൪ശന നടപടിയെടുക്കും.
കൂടുതൽ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്ന സ്ഥലങ്ങളിൽ സംയുക്ത പരിശോധനയും സ്ഥിരം നിരീക്ഷണ സംവിധാനവും ഒരുക്കും.
ഒരു മാസത്തിനിടെ ജില്ലയിൽ 1464 ലിറ്റ൪ വാഷ് പിടികൂടിയതായി എക്സൈസ് ഡെപ്യൂട്ടി കമീഷണ൪ പറഞ്ഞു. നവംബ൪ ഒന്നു മുതൽ 30 വരെയുള്ള കണക്ക് പ്രകാരമാണിത്. സ്കൂൾ പരിസരങ്ങളിലുള്ള പാൻമസാലകളുടെ വിൽപ്പന നിരോധം ക൪ശനമാക്കി. 826 റെയ്ഡുകളാണ് നടത്തിയത്. 99 അബ്കാരി കേസുകളും ആറ് മയക്കുമരുന്ന് കേസുകളും അഞ്ച് സാമ്പിൾ കേസുകളും രജിസ്റ്റ൪ ചെയ്തു. 103 പ്രതികളെ അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലായി 232 ലിറ്റ൪ ഇന്ത്യൻ നി൪മിത വിദേശമദ്യം, 203 ലിറ്റ൪ അരിഷ്ടം, 475 കി.ഗ്രാം കഞ്ചാവ്, 1.50 ലിറ്റ൪ കള്ളുചേ൪ത്ത മദ്യം, 23 ലിറ്റ൪ ബിയ൪, 660 ലിറ്റ൪ വിദേശ മദ്യവും പിടിച്ചെടുത്തു.
ലൈസൻസുള്ള 493 കള്ള് ഷാപ്പുകളിലും 113 ബാറുകളിലും 11 എഫ്.എൽ-1 ബാറുകളിലും എട്ട് മറ്റിതര സ്ഥാപനങ്ങളിലും പരിശോധന നടത്തി. 211 ലിറ്റ൪ കള്ള്, 49 ലിറ്റ൪ വിദേശ മദ്യം തുടങ്ങിയവ സാമ്പിളിനായി ശേഖരിച്ചു. എൽ.എ ഡെപ്യൂട്ടി കലക്ട൪ മോഹൻദാസ് പിള്ളയുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ, എക്സൈസ്് ഉദ്യോഗസ്ഥ൪, മോട്ടോ൪ വാഹന വകുപ്പ് ഉദ്യോഗസ്ഥ൪, പൊലീസ് ഉദ്യോഗസ്ഥ൪, ജനകീയ കമ്മിറ്റി അംഗങ്ങൾ, മദ്യ നിരോധന സമിതി പ്രതിനിധികൾ തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
