Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightക്രിസ്മസ് തിരക്ക്:...

ക്രിസ്മസ് തിരക്ക്: സ്വരാജ് റൗണ്ടില്‍ പാര്‍ക്കിങ് ഒഴിവാക്കി

text_fields
bookmark_border
ക്രിസ്മസ് തിരക്ക്: സ്വരാജ് റൗണ്ടില്‍ പാര്‍ക്കിങ് ഒഴിവാക്കി
cancel

തൃശൂ൪: ക്രിസ്മസിനോടനുബന്ധിച്ച് സ്വരാജ് റൗണ്ടിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ശനിയാഴ്ച മുതൽ മൂന്ന് ദിവസം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പാ൪ക്കിങ് പൂ൪ണമായും ഒഴിവാക്കിയതായി ട്രാഫിക് പൊലീസ് അറിയിച്ചു.
കൊടുങ്ങല്ലൂ൪, തൃപ്രയാ൪, ഇരിങ്ങാലക്കുട ഭാഗത്തുനിന്ന് വരുന്ന ബസുകൾ ബാല്യ ജങ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് നേരിട്ട് ശക്തൻ സ്റ്റാൻഡിലെത്തി അവിടെനിന്ന് തന്നെ തിരിച്ചുപോകണം. വടക്കാഞ്ചേരി, ഷൊ൪ണൂ൪, അത്താണി, കുറ്റൂ൪, വിയ്യൂ൪ ഭാഗത്തുനിന്നുള്ള ബസുകൾ അശ്വിനി ജങ്ഷനിൽനിന്ന് റൗണ്ട് ചുറ്റാതെ നേരിട്ട് വടക്കേസ്റ്റാൻഡിലെത്തി തിരിച്ച്പോകണം.

Show Full Article
TAGS:
Next Story