പാവറട്ടി മത്സ്യമാര്‍ക്കറ്റ്: സര്‍വകക്ഷി തീരുമാനം നടപ്പാക്കാനാകില്ളെന്ന് സെക്രട്ടറി
text_fieldsപാവറട്ടി: പാവറട്ടിയിലെ അനധികൃത വഴിയോര മത്സ്യവിൽപനക്കാരെ നിലവിലെ മത്സ്യമാ൪ക്കറ്റിലേക്ക് മാറ്റാനുള്ള സ൪വകക്ഷിയോഗതീരുമാനം പൊളിയുന്നു. സ൪വകക്ഷി തീരുമാനം നടപ്പാക്കാൻ നിയമതടസ്സമുണ്ടെന്നും ഈ തീരുമാനം ഭരണസമിതി അംഗീകരിക്കുന്ന പക്ഷം കോടതിയലക്ഷ്യമാകുമെന്നും സെക്രട്ടറി ഭരണസമിതിയെ അറിയിച്ചു. ഇതോടെ ഭരണസമിതിയോഗം തീരുമാനമാകാതെ പിരിഞ്ഞു.
തെരുവിൽ കച്ചവടം ചെയ്യുന്നവരെ തിങ്കളാഴ്ച മാ൪ക്കറ്റിലേക്ക് മാറ്റണമെന്നും വാടകയടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കാമെന്നുമായിരുന്നു സ൪വകക്ഷി തീരുമാനം. ഈ വിചിത്ര തീരുമാനം നടപ്പാക്കുന്നതിൻെറ പ്രായോഗികതയെക്കുറിച്ച് ‘മാധ്യമം’ കഴിഞ്ഞ ദിവസം റിപ്പോ൪ട്ട് ചെയ്തിരുന്നു.
മത്സ്യമാ൪ക്കറ്റിൽ പുറത്തുനിന്നുള്ളവ൪ കച്ചവടം ചെയ്യുന്നത് തടയണമെന്നും ലേലം കൊണ്ടവ൪ക്ക് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് കച്ചവടക്കാരായ പി.കെ. ഹുസൈൻ, ഷംസുദ്ദീൻ എന്നിവ൪ ഹൈകോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിരുന്നു. ഈ സ്റ്റേ നിലനിൽക്കുമ്പോൾ മറ്റ് നടപടി സ്വീകരിക്കുന്നത് കോടതിയലക്ഷ്യമാകുമെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. നിലവിലെ സ്റ്റേ മാറ്റിയാലും സ൪വകക്ഷി തീരുമാനം നടപ്പാക്കാൻ സാധിക്കില്ല. പഞ്ചായത്തീരാജ് ചട്ടപ്രകാരം പുന൪ലേലം നടത്തി ന്യായമായ തുകക്ക് ലേലം കൊള്ളാൻ തയാറുള്ളവരുണ്ടോ എന്ന് പരിശോധിക്കണം. ആരും ലേലം കൊണ്ടില്ളെങ്കിൽ മാത്രമെ ചട്ടം 22 പ്രകാരം മറ്റ് നടപടി സ്വീകരിക്കാൻ ഭരണസമിതിക്ക് അധികാരമുള്ളൂ.ഇത്രയും നടപടികൾ സ്വീകരിച്ചാൽ മാത്രമെ മൽസ്യമാ൪ക്കറ്റിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാനാവൂ എന്നും സെക്രട്ടറി രേഖാമൂലം അറിയിച്ചു.
വഴിയോര കച്ചവടക്കാരെ മുഴുവൻ മത്സ്യമാ൪ക്കറ്റിൽ പുനരധിവസിപ്പിക്കാനായിരുന്നു സ൪വകക്ഷി തീരുമാനം. തിങ്കളാഴ്ച മുതൽ കുണ്ടുവക്കടവ് റോഡിലെ മത്സ്യമാ൪ക്കറ്റിൽ മാത്രമെ കച്ചവടം അനുവദിക്കൂവെന്നും തിങ്കളാഴ്ചയും വഴിയോരത്ത് കച്ചവടം ചെയ്താൽ അറസ്റ്റ് അടക്കമുള്ള നടപടി സ്വീകരിക്കുമെന്നും യോഗം തീരുമാനിച്ചിരുന്നു.എന്നാൽ, ഇവരെ ഉൾക്കൊള്ളാനുള്ള സ്ഥല സൗകര്യം നിലവിലില്ളെങ്കിലും ഇക്കാര്യമോ ഇതിൻെറ നിയമവശമോ യോഗം പരിഗണിച്ചിരുന്നില്ല.
പാവറട്ടിയിലെ തെരുവോര മൽസ്യ കച്ചവടം നി൪ത്തണമെന്നാവശ്യപ്പെട്ട് പാവറട്ടി സ്വദേശി വി.എ. രാജഗോപാലൻ ജനസമ്പ൪ക്ക പരിപാടിയിലേക്ക് പരാതി നൽകുകയായിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ പ്രശ്ന പരിഹാരമുണ്ടാക്കാനാണ് യോഗം വിളിച്ചത്.
എന്നാൽ വിചിത്ര തീരുമാനം നടപ്പാക്കാനാവില്ളെന്ന് സെക്രട്ടറി അറിയിച്ചതോടെ പ്രശ്നം കീറാമുട്ടിയായി തുടരുമെന്ന് ഉറപ്പായി.ഇതിനുപുറമെ ഒരുവ൪ഷം മുമ്പ് പണിത മത്സ്യമാ൪ക്കറ്റിൻെറ ഇടഭിത്തികൾ പൊളിച്ചുമാറ്റാനും പഞ്ചായത്ത് നീക്കം നടത്തുന്നുണ്ട്. ഇതിനും നിയമ തടസ്സങ്ങളുണ്ട്. ഇത് മുഖവിലക്കെടുക്കാതെ കെട്ടിടം പൊളിക്കാനുള്ള നീക്കവും ‘മാധ്യമം’നേരത്തേ റിപ്പോ൪ട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
