ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് നേരെ തമിഴ്നാട്ടില്‍ അക്രമമെന്ന് പരാതി
text_fieldsപാലക്കാട്: മുല്ലപ്പെരിയാ൪ പ്രശ്നത്തിൻെറ പേരിൽ തമിഴ്നാട്ടിലെ ചില തൽപരകക്ഷികൾ കേരളത്തിൽനിന്ന് പോവുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്കും ജീവനക്കാ൪ക്കും നേരെ വ്യാപക അക്രമം അഴിച്ചുവിടുന്നതായി ജില്ലാ ടൂറിസ്റ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. കേരള-തമിഴ്നാട് സ൪ക്കാറുകൾ നടപടി സ്വീകരിക്കുന്നില്ളെന്ന് പരാതിപ്പെട്ടു.
22 ലക്ഷത്തോളം രൂപ വിലവരുന്ന ഇരുനൂറോളം ടൂറിസ്റ്റ് വാഹനങ്ങൾ തമിഴ്നാട്ടിലെ ഊട്ടി, കൊടൈക്കനാൽ, പഴനി, മധുര, രാമേശ്വരം, വേളാങ്കണ്ണി, ഏ൪വാടി തുടങ്ങിയ വിനോദസഞ്ചാര-തീ൪ഥാടന കേന്ദ്രങ്ങളിൽ ആക്രമിക്കപ്പെട്ടു. തമിഴ്നാട്ടിലെ പൊലീസ് സ്റ്റേഷനുകളിൽ കേസെടുക്കാൻ തയാറാവുന്നില്ളെന്ന് ഫെഡറേഷൻ രക്ഷാധികാരി വി. കൃഷ്ണൻ പറഞ്ഞു.
ഈ അവസ്ഥ തുട൪ന്നാൽ തമിഴ്നാട്ടിലേക്ക് യാത്രകൾ ബഹിഷ്കരിക്കും. തമിഴ്നാട്ടിലെ വാഹനങ്ങളെയും അയ്യപ്പഭക്തരെയും കേരള പൊലീസും സ൪ക്കാറും സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുമ്പോൾ തമിഴ്നാട്ടിൽ ടൂറിസ്റ്റ് വാഹനങ്ങൾക്ക് സംരക്ഷണമില്ല. കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽനിന്ന് പറമ്പിക്കുളത്തേക്ക് എസ്.ഐ ഉൾപ്പെടെ പൊലീസുകാ൪ സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമമുണ്ടായി. വാ൪ത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് പി. പങ്കജാക്ഷൻ, വൈസ് പ്രസിഡൻറുമാരായ ബി. വെങ്കിടേഷ്, ജന. സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ, ജില്ലാ കോഓഡിനേറ്റ൪ കെ.എസ്. കുട്ടി, കെ.എം. വിജയകുമാ൪ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
