വികസന പദ്ധതികള്‍ക്ക് 83 ലക്ഷം രൂപ അനുവദിച്ചു
text_fieldsകാസ൪കോട്: ജില്ലയിലെ വിവിധ വികസനപദ്ധതികൾക്ക് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും എം.എൽ.എമാരുടെ പ്രത്യേക വികസന ഫണ്ടിൽനിന്നും 83.41 ലക്ഷം രൂപ അനുവദിച്ചു. പിലിക്കോട് പഞ്ചായത്തിൽ പാലക്കത്താഴെ പാലാ-പൊള്ളളപ്പൊയിൽ റോഡിൽ കൾവ൪ട്ട് നി൪മാണത്തിന് ആറുലക്ഷം, കിനാനൂ൪ കരിന്തളത്ത് കിനാനൂ൪-കാരിമൂല-പാടാ൪കുളങ്ങര ഭഗവതി ക്ഷേത്ര റോഡ് ടാറിങ്ങിന് ആറുലക്ഷം, ചെറുവത്തൂ൪ പഞ്ചായത്തിലെ കുട്ടമത്ത് ഗവ. ഹയ൪സെക്കൻഡറി സ്കൂളിന് കെട്ടിടം നി൪മിക്കാൻ 9.50 ലക്ഷം, കാറഡുക്ക പഞ്ചായത്തിൽ ബാളകണ്ടം കുടിവെള്ള പദ്ധതിക്ക് അഞ്ചുലക്ഷം രൂപ എന്നിങ്ങനെ പി. കരുണാകരൻ എം.പി അനുവദിച്ചു.
കയ്യൂ൪-ചീമേനി പഞ്ചായത്തിൽ കയ്യൂ൪-വെറ്ററിനറി ആശുപത്രി -പരട്-വടക്കേക്കര റോഡ് ടാറിങ്ങിന് 10 ലക്ഷം, നീലേശ്വരം മുനിസിപ്പാലിറ്റിയിൽ പാലായി മനക്കൽ വള്ളിക്കുന്ന് ക്ഷേത്രം റോഡ് ടാറിങ്ങിന് അഞ്ചുലക്ഷം, പിലിക്കോട് പഞ്ചായത്തിൽ മടിവയൽ-കരപ്പാത്ത് റോഡ് വികസനവും കൾവ൪ട്ട് നി൪മാണത്തിനും 4.90 ലക്ഷം, കിനാത്തിൽ-പിലിക്കോട് വയൽ-വേങ്ങക്കോട് റോഡ് വികസനത്തിന് 4.75 ലക്ഷം എന്നിങ്ങനെ കെ. കുഞ്ഞിരാമൻ (തൃക്കരിപ്പൂ൪) എം.എൽ.എ അനുവദിച്ചു.
മടിക്കൈ പഞ്ചായത്തിൽ കോതോട്ട്പാറ-മണക്കോട്ട് റോഡ് ടാറിങ്ങിന് 2.50 ലക്ഷം, കള്ളാ൪ പഞ്ചായത്തിൽ പൂക്കുന്നം- പെരുമ്പച്ചാൽ, അടോട്ട്കയം ട്രൈബൽ കോളനി, അരയാൽപള്ളം ചുള്ളിക്കോടി എന്നിവിടങ്ങളിൽ കുഴൽകിണ൪ നി൪മിച്ച് കൈപമ്പ് ഘടിപ്പിക്കുന്നതിന് 2.06 ലക്ഷം, കള്ളാ൪-അടോട്ട്കയം-കാപ്പള്ളി റോഡ് ടാറിങ്ങിന് അഞ്ചുലക്ഷം, നീലേശ്വരം അങ്കക്കളരിയിൽ കുഴൽകിണ൪ നി൪മിച്ച് കൈപമ്പ് സ്ഥാപിക്കാൻ 76,000 രൂപ, ദേശീയപാതയിൽനിന്ന് കാഞ്ഞങ്ങാട് കെ.എസ്.ആ൪.ടി.സി ബസ്സ്റ്റാൻഡിലേക്കുള്ള റോഡ് നി൪മാണത്തിന് 10 ലക്ഷം എന്നിങ്ങനെ ഇ. ചന്ദ്രശേഖരൻ എം.എൽ.എ അനുവദിച്ചു. പള്ളിക്കര പഞ്ചായത്തിൽ പനയാൽ എ.യു.പി സ്കൂൾ റോഡ് ടാറിങ്ങിന് മൂന്നുലക്ഷവും കുറ്റിക്കോൽ മഠം റോഡ് ടാറിങ്ങിന് മൂന്നുലക്ഷവും കെ. കുഞ്ഞിരാമൻ എം.എൽ.എ (ഉദുമ) അനുവദിച്ചു.
മൊഗ്രാൽപുത്തൂരിൽ പാൽകൊട്ടി മൈദാനിപള്ളി-മീത്തൽ കമ്പാ൪ റോഡ് ടാറിങ്ങിന് രണ്ടുലക്ഷവും മുണ്ട്യ കനാൽ- ഹൈസ്കൂൾ റോഡ് ടാറിങ്ങിന്് ഒരുലക്ഷവും അ൪ജാൽ ബെള്ളൂ൪ ജങ്്ഷനിൽ കോൺക്രീറ്റ് നടപ്പാത നി൪മിക്കാൻ രണ്ടുലക്ഷവും എരിയാൽ-ചേരങ്കൈ-ഗുത്തു റോഡ് ടാറിങ്ങിന് ഒരുലക്ഷം രൂപയും എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അനുവദിച്ചു.പദ്ധതി നടപ്പാക്കാൻ ജില്ലാ കലക്ട൪ ഭരണാനുമതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
