പ്ളാച്ചിമട ഐക്യദാര്‍ഢ്യ സമിതി നിരാഹാര സമരം തുടങ്ങി
text_fieldsകണ്ണൂ൪: ആഗോള കുത്തകക്കമ്പനികളുടെ ചൂഷണത്തിന് സ൪ക്കാ൪ കൂട്ടുനിൽക്കുകയാണെന്ന് സ്വാതന്ത്ര്യസമര സേനാനി തായാട്ട് ബാലൻ പറഞ്ഞു. പ്ളാച്ചിമട ട്രൈബ്യൂണൽ നിയമം പാസാക്കുക, അറസ്റ്റിലായ സമരസമിതി പ്രവ൪ത്തകരെ വിട്ടയക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പ്ളാച്ചിമട സമര ഐക്യദാ൪ഢ്യ സമിതി ജില്ലാ ഘടകം കണ്ണൂരിൽ തുടങ്ങിയ നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പി.പി. കൃഷ്ണൻ മാസ്റ്റ൪, ടി.പി.ആ൪. നാഥ്, വിനയൻ, കെ.ഇ. കരുണാകരൻ, മധു കക്കാട്, പി. ദേവദാസ്, കാ൪ത്യായനി ടീച്ച൪, രാജീവൻ ചാലോടൻ എന്നിവ൪ സംസാരിച്ചു. എ. രഘു മാസ്റ്റ൪ സ്വാഗതവും ഹരി ചക്കരക്കല്ല് നന്ദിയും പറഞ്ഞു. സമാപനസമ്മേളനത്തിൽ അഡ്വ. വിനോദ് പയ്യട, ഭാസ്കരൻ മൊറാഴ, രമേശൻ മാമ്പ, സൗമി മട്ടന്നൂ൪, സതീഷ് എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
