ഓര്‍മകളില്‍ മരിക്കാതെ ലീഡര്‍
text_fieldsകണ്ണൂ൪: കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ ലീഡ൪ കെ. കരുണാകരൻെറ ഒന്നാം ചരമവാ൪ഷികം വിപുലമായി ആചരിച്ചു. ജില്ലയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗങ്ങളും പുഷ്പാ൪ച്ചനയും നടത്തി.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റേഡിയം കോ൪ണറിൽ നടന്ന അനുസ്മരണ യോഗം അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. മതേതര മൂല്യങ്ങളിൽ ഉറച്ചുനിന്ന ശക്തനായ നേതാവായിരുന്നു കരുണാകരനെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് പി.കെ. വിജയരാഘവൻ അധ്യക്ഷത വഹിച്ചു. സതീശൻ പാച്ചേനി, എ.പി. അബ്ദുല്ലക്കുട്ടി, മാ൪ട്ടിൻ ജോ൪ജ്, സുമ ബാലകൃഷ്ണൻ, കെ. സുരേന്ദ്രൻ, എ.ഡി. മുസ്തഫ, എം. നാരായണൻ കുട്ടി, വി.വി. പുരുഷോത്തമൻ എന്നിവ൪ സംസാരിച്ചു.
കെ. കരുണാകരൻ മെമ്മോറിയൽ ഫൗണ്ടേഷൻ ചിറക്കലിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുൻ ഡി.സി.സി പ്രസിഡൻറ് പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാപ്പാടൻ ശശിധരൻ അധ്യക്ഷത വഹിച്ചു. പ്രഫ. എ.ഡി. മുസ്തഫ, രാജേഷ് പാലങ്ങാട്, മുഹമ്മദ് ബ്ളാത്തൂ൪, രജിത്ത് നാറാത്ത്, പി.സി. ജോയ്, സി.സി. രഘൂത്തമൻ, രാമചന്ദ്രൻ മാസ്റ്റ൪, എം.കെ. സുകുമാരൻ, പി.പി. ദിനേശൻ, പി.വി. സതീശൻ, എം. സുരേന്ദ്രനാഥ്, ദിനുമൊട്ടമ്മൽ, എം.പി. മനോഹരൻ, ടി.സി. ഗംഗാധരൻ, ടി.കുട്ടികൃഷ്ണമാരാ൪, കെ. നാരായണിഅമ്മ മാരസ്യാ൪ എന്നിവ൪ സംസാരിച്ചു. സ൪വമത പ്രാ൪ഥനക്ക് പി.വി. രാമചന്ദ്രൻ, പി.ടി.പി. അബ്ദുറഹിമാൻ,സാമുവൽ ആമോസ്, സ്വാമി കൃഷ്ണാനന്ദ സരസ്വതി, സി. പൂമണി, പി.അച്യുതൻകുട്ടി എന്നിവ൪ നേതൃത്വം നൽകി.
ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാ൪ച്ചനയും നടത്തി. പി.പി. കരുണാകരൻ മാസ്റ്റ൪ അധ്യക്ഷത വഹിച്ചു. എം.എസ്. കുമാരൻ,കെ.വി. രാഘവൻ, പി. പുരുഷോത്തമൻ, കെ.ബാലകൃഷ്ണൻ, പി. ശേഖരൻ,പി. രത്നാകരൻ, പി. ജനാ൪ദനൻ, സുമ ബാലകൃഷ്ണൻ,ഡോ. പി.വി. ബാലകൃഷ്ണൻ, എം.കെ. രവീന്ദ്രൻ, എ.ടി. നിഷാത്ത്, പ്രസന്ന ലോഹിതാക്ഷൻ, പി. രാജൻ, കെ.പി. രാധാകൃഷ്ണൻ എന്നിവ൪ സംസാരിച്ചു.
ചിറക്കൽ ബ്ളോക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. കരുണാകരൻ പഠിച്ച രാജാസ് യു.പി സ്കൂളിൽ അന്നദാനവും അനുസ്മരണ സമ്മേളനവുംനടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ഒ. നാരായണൻ ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണൻ മാസ്റ്റ൪ അധ്യക്ഷത വഹിച്ചു. കാട്ടാമ്പള്ളി രാമചന്ദ്രൻ, ടി.പി. അരവിന്ദാക്ഷൻ, ജയറാം പള്ളിക്കുളം, സോമനാഥൻ, കെ. രമേഷ്, സി.സി. രഘൂത്തമൻ, പി.ഒ. ചന്ദ്രമോഹനൻ, ഗംഗാധരൻ മാസ്റ്റ൪, കെ. രാഘവൻ എന്നിവ൪ നേതൃത്വം നൽകി.
കൊളച്ചേരി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെയും മണ്ഡലം ദലിത് കോൺഗ്രസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ കരുണാകരൻ അനുസ്മരണം ദാമോദരൻ കൊയിലേര്യൻ ഉദ്ഘാടനം ചെയ്തു. കല്ളേൻ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. പി. സുനിൽ, കെ. അച്യുതൻ, കൊയിലേര്യൻ രാജൻ, എം. സാദുലി എന്നിവ൪ സംസാരിച്ചു.
പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം എം.എസ്. കുമാരൻ ഉദ്ഘാടനം ചെയ്തു. പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം. അബ്ദുറഹിമാൻ,പി.പി. മോഹനൻ, പി. ഉത്തമൻ, ഷീബ ജോയി, എം.പി. സൈദ, എം. കുഞ്ഞിമുഹമ്മദ് എന്നിവ൪ സംസാരിച്ചു. ജാഫ൪ മാങ്കടവ് സ്വാഗതവും സി. ശശിധരൻ നന്ദിയും പറഞ്ഞു. പി. പ്രേമരാജൻ, പനയൻ പ്രേമരാജൻ, പി. വി. നാണു, കെ.പി. അബ്ദുൽറാസിഖ്,വി.പി. ശാദുലി എന്നിവ൪ നേതൃത്വം നൽകി.
കരുണാകരൻ സ്മാരക കേന്ദ്രം ജില്ലാ സമിതി ജില്ലാ ആശുപത്രിയിലെ രോഗികൾക്ക് സദ്യ നൽകി. എ.പി. അബ്ദുല്ലക്കുട്ടി എംഎൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് വിജയരാഘവൻ അനുസ്മരണ ദീപം കൊളുത്തി. എൻ. രാമകൃഷ്ണൻ , എ.ഡി. മുസ്തഫ, കൊയ്യം നാരായണൻ, ആ൪.എം.ഒ ഡോ.സന്തോഷ്, വി.സി. രാമചന്ദ്രൻ, സി. മോഹനൻ, എം.ജെ. ജോൺ,സി.പി. മനോജ്, വി.ബാലകൃഷ്ണൻ,എം.വി.രാജൻ, ഷമീ൪ പള്ളിപ്രം എന്നിവ൪ നേതൃത്വം നൽകി.
അഞ്ചരക്കണ്ടി: മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം കെ.പി. സി.സി അംഗം സി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഇ. ബാബു അധ്യക്ഷത വഹിച്ചു. വി. മധു, എം.കെ. അശ്റഫ്, കെ.കെ.ജയരാജൻ എന്നിവ൪ സംസാരിച്ചു. കെ.കെ.സോമൻ, കെ.പി.മോഹനൻ, ചന്തുക്കുട്ടിനായ൪, കെ. വിശ്വനാഥൻ, കെ.വി. സുരേന്ദ്രൻ എന്നിവ൪ നേതൃത്വം നൽകി.
ചക്കരക്കല്ല് ബ്ളോക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. പള്ളിപ്രം പവിത്രൻ, കെ.സി. മുഹമ്മദ് ഫൈസൽ, കൂടാളി ശ്രീധരൻ, സി.കെ. പുരുഷോത്തമൻ, മമ്പറം ദിവാകരൻ, മായൻ വേങ്ങാട്, കെ.ഒ. സുരേന്ദ്രൻ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
