ജയില്‍ ചപ്പാത്തിക്ക് ആവശ്യക്കാരേറെ
text_fieldsകോഴിക്കോട്: ജില്ലാ ജയിലിൽ ഉണ്ടാക്കുന്ന ചപ്പാത്തിക്ക് ആവശ്യക്കാരേറെ. വെള്ളിയാഴ്ച 3800 ചപ്പത്തിക്കാണ് ഓ൪ഡ൪ ലഭിച്ചത്. ജയിലിൽ സ്ഥാപിച്ച ചപ്പാത്തി മെഷിനിലാണ് തടവുകാ൪ ചപ്പാത്തി നി൪മിക്കുന്നത്. മണിക്കൂറിൽ 2000 ചപ്പാത്തികൾവരെ ഉണ്ടാക്കാൻ കഴിയുന്നതാണ് മെഷീൻ. കഴിഞ്ഞ 15ാം തീയതി മുതലാണ് ജയിലിലെ ചപ്പാത്തി പൊതുവിപണിയിൽ എത്തിച്ചത്. 30 ഗ്രാം തൂക്കമുള്ള ഗോതമ്പ് ചപ്പാത്തിക്ക് രണ്ടു രൂപയാണ് ഈടാക്കുന്നത്. വിവാഹപ്പാ൪ട്ടികളും മറ്റുമാണ് ചപ്പാത്തിക്ക് കൂടുതലായി ഓ൪ഡ൪ നൽകുന്നതെന്ന് ജയിൽ സൂപ്രണ്ട് അശോകൻ അരിപ്പ പറഞ്ഞു. തിരുവനന്തപുരം, വിയ്യൂ൪ ജയിലുകളിൽനിന്ന് നേരത്തേ ചപ്പാത്തികൾ വിപണിയിലെത്തിച്ചിരുന്നു. ഇത് വിജയകരമായതോടെയാണ് കോഴിക്കോട് ജില്ലാ ജയിലിലേക്കും പദ്ധതി വ്യാപിപ്പിച്ചത്. 2.75 ലക്ഷം ചെലവിട്ടാണ് ജയിൽവകുപ്പ് ചപ്പാത്തി മെഷിൻ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
