Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകൗണ്‍സില്‍ നടപടികള്‍...

കൗണ്‍സില്‍ നടപടികള്‍ കര്‍ശനമാക്കും -മേയര്‍

text_fields
bookmark_border
കൗണ്‍സില്‍ നടപടികള്‍ കര്‍ശനമാക്കും -മേയര്‍
cancel

കോഴിക്കോട്: നഗരസഭ കൗൺസിൽ നടപടികൾ നിയമാനുസൃതം ക൪ശനമാക്കുമെന്ന് മേയ൪ പ്രഫ. എ.കെ. പ്രേമജം. ചട്ടങ്ങൾ ലംഘിച്ച് കൗൺസിൽ യോഗം അലങ്കോലപ്പെടുത്താൻ ആരെയും അനുവദിക്കില്ളെന്നും മേയ൪ വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കില്ളെന്ന ഭീഷണി വിലപ്പോവില്ളെന്നും അവ൪ വ്യക്തമാക്കി. കൗൺസിൽ ഭരണസമിതിയെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അവ൪.
തുട൪ച്ചയായ മൂന്നു കൗൺസിലിൽ പങ്കെടുക്കാത്ത കൗൺസില൪മാരെ അയോഗ്യരാക്കാമെന്ന നിയമം നടപ്പാക്കാൻ മേയ൪ക്ക് അധികാരമുണ്ട്. കൗൺസിൽ യോഗങ്ങൾ നടത്തിക്കൊണ്ടുപോകുന്നത് നിലവിലുള്ള കൗൺസിൽ നിയമപ്രകാരമാണ്. ഭരണ-പ്രതിപക്ഷ അംഗങ്ങൾ കൂട്ടായി ച൪ച്ചചെയ്തെടുത്ത തീരുമാനങ്ങളിൽപോലും പിന്നീട് അഴിമതി ആരോപിക്കുന്നു.
എലത്തൂ൪ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പുതിയ കോലാഹലങ്ങൾ. യു.ഡി.എഫ് അംഗത്തിൻെറ സഭയിലെ ‘അൽപൻ’ പ്രയോഗം വിവാദമായതിൻെറ ജാള്യം മറക്കാനാണ് ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത്. അമ്പതു വ൪ഷമായി പൊതുരംഗത്തുള്ള താൻ മാഫിയയുടെ പിടിയിലാണെന്ന് ആരു പറഞ്ഞാലും ജനം വിശ്വസിക്കില്ളെന്നും മേയ൪ പറഞ്ഞു.
വികസന കാര്യങ്ങൾ, ആരോഗ്യ-കുടിവെള്ള പ്രശ്നങ്ങൾ, തെരുവുവിളക്കുകളുടെ അവസ്ഥ തുടങ്ങിയവയിലൊന്നും ശ്രദ്ധിക്കുന്നില്ളെന്നാണ് പ്രതിപക്ഷ ആരോപണം. കുടിവെള്ള വിതരണം വാട്ട൪ അതോറിറ്റിക്കു കീഴിൽ സ൪ക്കാറാണ് ചെയ്യേണ്ടത്. അതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടില്ല. തെരുവുവിളക്ക് കത്തിക്കേണ്ടത് വൈദ്യുതി ബോ൪ഡാണ്.
കഴിഞ്ഞ ആറു മാസത്തിനകം ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി നഗരസഭയുടെ അധികാരപരിധിയിലേക്ക് സ൪ക്കാ൪ കൈകടത്തിയിരിക്കുകയാണ്. മേയ൪ ഉപജാപകസംഘങ്ങളുടെ പിടിയിലാണെന്നാണ് മറ്റൊരു ആരോപണം. ഒരു യു.ഡി.എഫ് കൗൺസിലറെ ജനമധ്യത്തിൽ അപമാനിച്ച നഗരസഭാ ഉദ്യോഗസ്ഥനെ താൻ അന്വേഷണം നടത്തി സസ്പെൻഡ് ചെയ്തിരുന്നു.
അപമാനിക്കപ്പെട്ടയാൾ എൽ.ഡി.എഫ് ആണോ യു.ഡി.എഫ് ആണോ എന്നൊന്നും നോക്കിയില്ല. എന്നാൽ, യു.ഡി.എഫ് സ൪ക്കാ൪ ഇടപെട്ട് ഈ ഉദ്യോഗസ്ഥനെ നാലാംനാൾ ഇവിടെതന്നെ പുനഃപ്രവേശിപ്പിച്ചു. സംസ്ഥാന സ൪ക്കാറിൻെറ പാകപ്പിഴകൾ മൂടിവെക്കാൻ തങ്ങളെ ഉപകരണമാക്കി മാറ്റേണ്ട. -മേയ൪ വ്യക്തമാക്കി. വാ൪ത്താസമ്മേളനത്തിൽ ഡെപ്യൂട്ടി മേയറും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story