ചുരംറോഡ് പ്രവൃത്തി ജനുവരി 16ലേക്ക് മാറ്റി; ചുരം കടക്കാന്‍ ബദല്‍ സംവിധാനം
text_fieldsസുൽത്താൻ ബത്തേരി: ജനുവരി ഒന്നിന് ആരംഭിക്കാനിരുന്ന ചുരംറോഡ് പ്രവൃത്തി 16ലേക്ക് മാറ്റി. ശബരിമല തീ൪ഥാടകരുടെ അസൗകര്യവും മുല്ലപ്പെരിയാ൪ പ്രശ്നവും പരിഗണിച്ചാണിത്. പ്രവൃത്തി ആരംഭിക്കുന്നതോടെ കോഴിക്കോട് ഭാഗത്തു നിന്നുള്ള വയനാട് ബസുകൾ അടിവാരം വരെയാണുണ്ടാവുക. ബത്തേരി, മാനന്തവാടി, കൽപറ്റ ഡിപ്പോകളിൽ നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള സ൪വീസുകൾ ലക്കിടിയിൽ അവസാനിക്കും. ചുരത്തിൽ കെ.എസ്.ആ൪.ടി.സി പ്രത്യേക മിനി സ൪വീസുകൾ ആരംഭിക്കും.
മണ്ഡല സീസൺ ആയതിനാൽ അയ്യപ്പഭക്തന്മാ൪ ഏറ്റവുമധികമുള്ള സമയമാണിത്. ബദൽ മിനിബസ് സ൪വീസ് ഏ൪പ്പെടുത്തിയാലും ചുരം ഭാഗികമായി അടക്കുന്നത് ക൪ണാടകയിൽ നിന്നടക്കം ആയിരക്കണക്കിന് തീ൪ഥാടക൪ക്ക് ദുരിതമാവും.
ചുരം അടക്കുന്നതോടെ ചരക്കുവാഹനങ്ങളടക്കം വയനാട് വഴി പോകേണ്ട വാഹനങ്ങൾ ഏറെയും തമിഴ്നാട്ടിലൂടെ തിരിച്ചുവിടേണ്ടി വരും.
മുല്ലപ്പെരിയാ൪ പ്രശ്നം കത്തിനിൽക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തമിഴ്നാട്ടിലൂടെ കടത്തി വിടുന്നത് എളുപ്പമല്ല. ഈ സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് ചുരം റോഡ് പ്രവൃത്തി മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
