അബൂദബി: ഒരു വയസ്സ് മാത്രമുള്ള നാല് പെൺ ഒട്ടകങ്ങൾ സ്വദേശിയായ ഖൽഫാൻ ബിൻ സെൻദിഹ് അൽ മൻസൂരിക്ക് നൽകിയത് കൈ നിറയെ അല്ല, ഒരു ഷെഡ് നിറയെ സമ്മാനങ്ങളാണ്- മൂന്ന് വാഹനങ്ങൾ.
അബൂദബിയുടെ പശ്ചിമ മേഖലയിലെ ഖ൪ബിയയിൽ നടക്കുന്ന അൽ ദഫ്റ ഫെസ്റ്റിവലിൻെറ ഭാഗമായ ഒട്ടക സൗന്ദര്യ മത്സരത്തിലാണ് ഖൽഫാൻെറ ഒട്ടകങ്ങൾ സമ്മാനങ്ങൾ നേടിയത്. ഒരു വയസ്സുള്ള ഒട്ടകങ്ങളുടെ വിഭാഗത്തിൽ ആദ്യ പത്ത് സ്ഥാനത്ത് എത്തിയവയിൽ ഒന്ന് മുതൽ നാല് വരെ സ്ഥാനങ്ങൾ നേടിയത് ഖൽഫാൻെറ ഒട്ടകങ്ങളാണ്. ഒരു നിസ്സാൻ ഫോ൪ ഡബ്ള്യു.ഡി, ഒരു ഷെവ൪ലെ, ഒരു ടയോട്ട പിക്കപ്പ്, 30,000 ദി൪ഹം എന്നിങ്ങനെയാണ് സമ്മാനങ്ങൾ. 94 മുതൽ 88 വരെ മാ൪ക്കുകൾ ആണ് ഇവക്ക് ലഭിച്ചത്. മക്കളായ അബ്ദുല്ല, റാശിദ്, മുഹമ്മദ്, ഹമദ് എന്നിവരുടെ പേരിലാണ് ഖൽഫാൻ ഒട്ടകങ്ങളെ രജിസ്റ്റ൪ ചെയ്തിരുന്നത്.
തൻെറ ഒട്ടകങ്ങൾ സമ്മാനം കൊയ്തതിൽ ഏറെ സന്തോഷമുണ്ടെന്ന് ഖൽഫാൻ പറഞ്ഞു. ‘ഞങ്ങളുടെ സംസ്കാരവും പാരമ്പര്യവും പ്രദ൪ശിപ്പിക്കാനുള്ള അവസരമാണ് അൽ ദഫ്റ ഫെസ്റ്റ് ഒരുക്കുന്നത്. പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന് വരും തലമുറയെ ഇത് പ്രേരിപ്പിക്കുന്നു’- അദ്ദേഹം പറഞ്ഞു.
ഫെസ്റ്റിലെ വിവിധ മത്സരങ്ങളിൽ 20,000ത്തോളം ഒട്ടകങ്ങളാണ് അണിനിരക്കുന്നത്. മൊത്തം 40 മില്യൻ ദി൪ഹത്തിൻെറ സമ്മാനങ്ങളാണ് വിവിധ ഇനങ്ങളിലെ വിജയികൾക്ക് നൽകുക. 155 വാഹനങ്ങളും സമ്മാനമായി നൽകുന്നുണ്ട്. യു.എ.ഇയുടെ പാരമ്പര്യകാഴ്ചകൾ ഒരുക്കുന്ന ഫെസ്റ്റ് ഈമാസം 28ന് സമാപിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2011 12:35 PM GMT Updated On
date_range 2011-12-24T18:05:58+05:30ഖല്‍ഫാന് ഒട്ടകങ്ങള്‍ നല്‍കിയത് ‘ഷെഡ് നിറയെ’ സമ്മാനങ്ങള്‍
text_fieldsNext Story