ദുബൈ: എമിറേറ്റിൻെറ വിവിധ ഭാഗങ്ങളിലുള്ള പഴകിപ്പൊളിഞ്ഞ കെട്ടിടങ്ങൾ രണ്ടാഴ്ചക്കകം പൊളിച്ചുമാറ്റുമെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃത൪ അറിയിച്ചു.
പൊതുജനങ്ങളുടെ ജീവന് തന്നെ ഭീഷണിയുയ൪ത്തുന്ന വിവിധ കെട്ടിടങ്ങൾ ദേരയിലെയും ബ൪ദുബൈയിലെയും വിവിധ ഭാഗങ്ങളിൽ അധികൃത൪ കണ്ടെത്തിയിരുന്നു. ഇത്തരം 160 കെട്ടിടങ്ങളാണ് അടുത്ത ദിവസങ്ങളിൽ പൊളിച്ചുമാറ്റുകയെന്ന് നഗരസഭാ കെട്ടിട പരിശോധന വിഭാഗം മേധാവി എൻജിനീയ൪ ജാബി൪ അൽ അലി അറിയിച്ചു.
ഇതു സംബന്ധിച്ച് കെട്ടിടമുടമകൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതാണ്. വീടുകളും വെയ൪ഹൗസുകളുമെല്ലാം ഇത്തരത്തിലുണ്ട്. ഇവ സുരക്ഷിതമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയോ കെട്ടിടം പുതുക്കിപണിയുകയോ വേണം. അല്ലാത്ത പക്ഷം കെട്ടിടങ്ങൾ പൊളിച്ചു നീക്കും. ഇതിന് വേണ്ട ചെലവും 20 ശതമാനം ഭരണ നി൪വഹണ ഫീസും കെട്ടിട ഉടമകൾ അടക്കേണ്ടി വരും.
ഇത്തരം കെട്ടിടങ്ങൾ നഗരഭംഗിക്ക് ഏറെ കേടുപാടുകൾ വരുത്തുന്നതാണ്. ചില ആളൊഴിഞ്ഞ കെട്ടിടങ്ങൾ സാമൂഹിക ദ്രോഹികൾ ദുരുപയോഗം ചെയ്യുന്നതായും ശ്രദ്ധയിൽപെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എമിറേറ്റിൻെറ എല്ലാ ഭാഗങ്ങളിലും ഉദ്യോഗസ്ഥ൪ പരിശോധന നടത്തിയത്. 160 കെട്ടിടങ്ങളാണ് ജീ൪ണിച്ച നിലയിൽ കണ്ടെത്തിയത്. ഇത്തരം കെട്ടിങ്ങൾ ഉയ൪ത്തുന്ന അപകട ഭീഷണി സംബന്ധിച്ച് വാ൪ത്താ മാധ്യമങ്ങൾ വഴിയും മുന്നറിയിപ്പ് നൽകിയിരുന്നു. സാമൂഹിക ദ്രോഹികൾ ഇവ ഉപയോഗിക്കുന്നത് കരുതിയിരിക്കണമെന്നും ഉടമകളോട് നി൪ദേശിച്ചിട്ടുണ്ട്. മിക്ക കെട്ടിട ഉടമകളും നഗരസഭയോട് സഹകരിക്കുന്നതായി അധികൃത൪ വെളിപ്പെടുത്തി. മുന്നറിയിപ്പ് ലഭിച്ചപ്പോൾ തന്നെ ചില൪ അറ്റകുറ്റപ്പണി തുടങ്ങിയിട്ടുണ്ട്. ചില൪ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിരിക്കുകയാണ്. ഇവ൪ക്ക് അൽപം കൂടി സമയം അനുവദിക്കും.
എന്നാൽ ഇതിൻെറ കൃത്യമായ രേഖകൾ ഹാജരാക്കണം. പൊളിച്ചുനീക്കലുമായി ബന്ധപ്പെട്ട് പരാതിയുള്ള കെട്ടിടമുടമകൾ നഗരസഭയെ സമീപിക്കണമെന്നും എൻജിനീയ൪ ജാബി൪ അൽ അലി വ്യക്തമാക്കി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2011 12:32 PM GMT Updated On
date_range 2011-12-24T18:02:50+05:30ദുബൈയില്‍ അപകടകരമായ 160 കെട്ടിടങ്ങള്‍ ; രണ്ടാഴ്ചക്കകം പൊളിച്ചുമാറ്റുമെന്ന് അധികൃതര്‍
text_fieldsNext Story