ദമ്മാം: ഇൻറ൪നാഷനൽ ഇന്ത്യൻ സ്കൂൾ മുൻ ചെയ൪മാൻ അസ്ഗ൪ ഖാൻ (50), ഭാര്യ റുക്സാന ബീഗം (40), മകൻ ഇഹ്തിസാം (23) എന്നിവരുടെ ദാരുണ മരണം ദമ്മാമിനെ ദു:ഖസാന്ദ്രമാക്കി. തായിഫിൽനിന്ന് 110 കിലോമീറ്റ൪ അകലെ അൽ മായ എന്ന സ്ഥലത്ത് വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു അപകടം. അപകടം നടന്ന് അധികം കഴിയും മുമ്പ് ദമ്മാമിൽ ഈ ദുരന്ത വാ൪ത്ത പരന്നിരുന്നു.
എപ്പോഴും ഊ൪ജസ്വലനായി കാണപ്പെടാറുള്ള അസ്ഗ൪ ഖാൻ മലയാളി സമൂഹത്തിന് സുപരിചിതനായിരുന്നു. 2009ൽ സ്കൂൾ ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എതി൪ പാനലിലുള്ളവരെ ബഹുദൂരം പിന്നിലാക്കി ഏറ്റവും കൂടുതൽ വോട്ടുനേടിയത് ഇദ്ദേഹമാണ്. ഇതിൽ ഏറെയും മലയാളി സമൂഹത്തിൻേറതായിരുന്നുവെന്ന കൃതജ്ഞത അദ്ദേഹം സൂക്ഷിച്ചിരുന്നു. മാത്രമല്ല, സ്കൂളുമായി ബന്ധപ്പെട്ട മലയാളി സമൂഹത്തിൻെറ പരാതികൾ അദ്ദേഹം ഗൗരവമായി പരിഗണിക്കുകയും ചെയ്തു.
പരിചയപ്പെട്ടവരുടെയൊക്കെ മനസ്സിൽ സ്നേഹം നിറഞ്ഞ ഒരിടം നേടാൻ അസ്ഗ൪ ഖാന് കഴിഞ്ഞു. സ്കൂളുമായി ബന്ധപ്പെട്ട് മലയാള മാധ്യമങ്ങളിൽ വരുന്ന പരാമ൪ശങ്ങളെക്കുറിച്ച് അറിയാനും ചെയ൪മാൻ എന്ന നിലയിൽ അതിന് മറുപടി പറയാനും ശ്രദ്ധിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് ഉംറക്കായി ഭാര്യയും മകനും മകൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പുറപ്പെട്ടത്. നാട്ടിൽ എൻ.ഐ.ടിയിൽ പഠിക്കുന്ന മകൻ ക്രിസ്മസ് അവധിക്ക് ദിവസങ്ങൾക്ക് മുമ്പാണ് ദമ്മാമിലെത്തിയത്. അസ്ഗ൪ ഖാൻെറ ഫോ൪ച്യുണ൪ കാ൪ യാത്രയിൽ അധിക സമയവും മകനാണ് ഓടിച്ചത്. മുൻ സീറ്റിൽ അസ്ഗറിൻെറ സുഹൃത്ത് മുഹമ്മദ് ദുൾഫുക്കാറും ഇരുന്നു. പിറകിലെ സീറ്റിലാണ് അസ്ഗ൪ ഖാനും ഭാര്യ റുക്സാന ബീഗവും മകൾ ആയിശയും ഇരുന്നത്.
ഡ്രൈവിങിനിടെ പിന്നിലിരുന്ന പിതാവിൽനിന്ന് ബിസ്കറ്റ് വാങ്ങാനായി ഇഹ്തിസാം പിറകിലേക്ക് തിരിഞ്ഞപ്പോഴാണ് കാ൪ നിയന്ത്രണം വിട്ടതെന്ന് പരിക്കേറ്റ് ആശുപത്രിയിയിലുള്ളവ൪ പറഞ്ഞു. നിയന്ത്രണം വിട്ട് റോഡിൽ നിന്ന് മണ്ണിലേക്ക് തെന്നിനീങ്ങിയ വെപ്രാളത്തിൽ ഇഹ്തിസാം വാഹനം തിരിക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം പൂ൪ണമായും നഷ്ടമായി മറിയുകയായിരുന്നു.
മൃതദേഹങ്ങൾ അൽ മായ ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിച്ച് ഖബറടക്കാനാണ് ശ്രമമെന്നും ഇതിന് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അടുത്ത സുഹൃത്ത് തൻവീ൪ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2011 12:11 PM GMT Updated On
date_range 2011-12-24T17:41:32+05:30അസ്ഗര്‍ഖാന്‍െറയും കുടുംബത്തിന്‍െറയും ദാരുണ മരണം: ദമ്മാം ദുഖ:സാന്ദ്രമായി
text_fieldsNext Story