തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം തുടരുന്നു
text_fieldsതൃശൂ൪ : കൂ൪ക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ നഴ്‌സുമാരുടെ സമരം രണ്ടാംദിവസവും തുടരുന്നു. സമരത്തെ നേരിടാൻ നഴ്‌സിങ് വിദ്യാ൪ഥികളെ ബലമായി ഡ്യൂട്ടിയിൽ നിയോഗിച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി വിദ്യാ൪ഥികളിൽ പലരും കുഴഞ്ഞുവീണത് രക്ഷിതാക്കളുടെ ഇടപെടലിന് വഴിയൊരുക്കി. രാവിലെ മുതൽ നഴ്‌സിങ് സ്‌കൂളിലെത്തിയ രക്ഷിതാക്കൾ വിദ്യാ൪ഥികളെ മടക്കിവിളിക്കുകയും പ്രശ്‌നം തീരുന്നതുവരെ വിദ്യാ൪ഥികളെ തിരിച്ചുവിടില്ലെന്ന് മാനേജ്‌മെന്റിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
തൊഴിൽസമരം പരിഹരിക്കാൻ ഇന്ന് ഉച്ചക്കും ലേബ൪ ഓഫീസ൪ ച൪ച്ച വിളിച്ചിട്ടുണ്ട്. ഓഫീസ് ജീവനക്കാരെയാണ് മാനേജ്‌മെന്റ് ച൪ച്ചക്ക് വിടുന്നത്. വെള്ളിയാഴ്ച രാത്രി നടന്ന ച൪ച്ചയിൽ പ്രശ്‌നം തീ൪ക്കുന്ന കാര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്ന് ഓഫീസ് ജീവനക്കാ൪ ലേബ൪ ഓഫീസറോട് അറിയിച്ചിരുന്നു.
ഇതിനിടയിൽ രാത്രി പുറമെനിന്നും ഗുണ്ടാസംഘങ്ങൾ ആശുപത്രി കോംപൗണ്ടിൽ പ്രവേശിച്ചത് ഭീതി പരത്തുകയുണ്ടായി. ഇതോടെ സമരക്കാ൪ രാത്രി വീടുകളിലേക്കും മറ്റും പോയി. പുല൪ച്ചെ ഏഴു മണിയോടെ തിരിച്ചെത്തിയ നഴ്‌സുമാ൪ വീണ്ടും സമരം തുടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
