കുവൈത്ത് സിറ്റി: മനുഷ്യ സ്നേഹത്തിലധിഷ്ഠിതമായ സാമൂഹ്യസേവന പ്രവ൪ത്തനങ്ങളിലൂടെ സഹജീവികൾക്ക് കഴിയുന്നത്ര നന്മ ചെയ്യുക എന്നത് കാലഘട്ടത്തിൻെറ എറ്റവും വലിയ തേട്ടമായി മാറിയിരിക്കുന്നുവെന്ന് ജനപ്രിയ സ൪ക്കാ൪ ഉദ്യോഗസ്ഥൻ കോഴിക്കോട് ജില്ലാ കലക്ട൪ ഡോ. പി.ബി. സലീം പറഞ്ഞു. തൻെറ പ്രവ൪ത്തനങ്ങളുടെ അടിസ്ഥാന മാനദണ്ഡം മാനവികതയും മനുഷ്യസ്നേഹവും ആണെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു. കുവൈത്ത് മുവാറ്റുപുഴ അസോസിയേഷൻ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ൪ക്കാ൪ സംവിധാനം വഴി ലഭ്യമാവുന്ന സഹായങ്ങൾക്ക് പരിധിയുണ്ടെന്നും ജനസേവന പ്രവ൪ത്തനങ്ങൾക്ക് ഈ പ്രവാസ ഭൂമികയിലും സമയം കണ്ടെത്തുന്ന സംഘങ്ങളുടെ പ്രസക്തി വിലമതിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൻെറ ജനപ്രിയ കലക്ട൪ മുവാറ്റുപുഴ സ്വദേശിയായതിൽ ഏറെ അഭിമാനമുണ്ടെന്ന് അധ്യക്ഷത വഹിച്ച കെ. എം. എ. പ്രസിഡൻറ് കെ.വൈ.നൂറുദ്ദീൻ പറഞ്ഞു. പ്രശസ്ത തിരക്കഥാകൃത്തും ജനസേവന പ്രവ൪ത്തകനുമായ ടി.എ. റസാഖ്, എം. ഇ. എസ്. പ്രസിഡൻറ് മുഹമ്മദ് റാഫി എന്നിവ൪ ആശംസകൾ അ൪പ്പിച്ച് സംസാരിച്ചു. പി.ബി. സലീമിന് കെ.എം. എയുടെ ഉപഹാരം വി.എസ് നജീബ് സമ്മാനിച്ചു. സെക്രട്ടറി അബ്ദുസമദ് സ്വാഗതവും ട്രഷറ൪ നൗഷാദ് നന്ദിയും പറഞ്ഞു. വസീം അനസ് ഖു൪ആനിൽ നിന്ന് അവതരിപ്പിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2011 10:25 AM GMT Updated On
date_range 2011-12-24T15:55:21+05:30മനുഷ്യ സ്നേഹത്തിലധിഷ്ഠിതമായ സാമൂഹ്യ സേവനം കാലഘട്ടത്തിന്‍െറ തേട്ടം: പി.ബി. സലീം
text_fieldsNext Story