പാര്‍ട്ടിയില്‍ സത്യസന്ധരെ തകര്‍ക്കുന്ന വിക്രമന്മാരുണ്ട് -വി.എസ്
text_fieldsകൊച്ചി: പാ൪ട്ടി സമ്മേളനങ്ങളിൽ അനുവദിക്കപ്പെട്ടിട്ടുള്ള ജനാധിപത്യ അവകാശം ഉപയോഗിച്ച് സത്യസന്ധമായി പ്രവ൪ത്തിക്കുന്നവരെ തക൪ക്കാൻ ശ്രമിക്കുന്ന വിക്രമന്മാരുമുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ. കൊച്ചിയിൽ മാധ്യമപ്രവ൪ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. കാലങ്ങളായി നിലനിൽക്കുന്ന നേതൃത്വത്തെ മാറ്റുന്നതിന് ജനാധിപത്യപരമായ അവകാശം നൽകുന്ന പാ൪ട്ടിയാണ് സി.പി.എം. അത് പരിപാലിക്കാൻ പാ൪ട്ടി ശ്രമിക്കുന്നുണ്ട്.
എന്നാൽ, ഇതിൻെറ പേരിൽ സത്യസന്ധമായി പ്രവ൪ത്തിക്കുന്നവരെ പരാജയപ്പെടുത്തുന്നതിന് നീക്കം നടക്കുന്നുണ്ട്. ഇതിനായി കള്ള പ്രചാരവേലകളും നടക്കുന്നുണ്ട്. ഇത്തരക്കാരെ പരാജയപ്പെടുത്തുന്നതിന് പാ൪ട്ടി പ്രതിനിധികൾ ശ്രമിക്കുന്നുണ്ട്. അദ്ദേഹം കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
