ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ പീരുമേട് സ്വദേശി
text_fieldsപീരുമേട്: ലോക സമാധാനം,പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിൽ 30 മണിക്കൂ൪ ആറ് മിനിറ്റ് പ്രഭാഷണം നടത്തി പീരുമേട് പോസ്റ്റോഫിസ് ജീവനക്കാരൻ എം. മാടസ്വാമി ഗിന്നസ് വേൾഡ് റെക്കോഡിൽ സ്ഥാനം നേടി.കഴിഞ്ഞ ജൂൺ നാല്, അഞ്ച് തീയതികളിലായിരുന്നു പീരുമേട്ടിൽ പ്രഭാഷണം നടത്തിയത്.
അമേരിക്കക്കാരനായ മൈക്ക് ഫ്രെയ്സ൪ നടത്തിയ 28 മണിക്കൂ൪ റെക്കോഡാണ് മാടസ്വാമി മറികടന്നത്.കഴിഞ്ഞ ദിവസം ഗിന്നസ് വേൾഡ് റെക്കോഡിൽ നിന്ന് സ൪ട്ടിഫിക്കറ്റ് ലഭിച്ചു.മാരത്തോൺ പ്രഭാഷണ സംഘാടക സമിതി നേതൃത്വത്തിലാണ് പ്രഭാഷണം നടത്തിയത്. മന്ത്രി പി.ജെ. ജോസഫാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.പരിപാടിയുടെ തടസ്സം ഇല്ലാത്ത വീഡിയോ ദൃശ്യങ്ങളും പലപ്പോഴായി വീക്ഷിച്ച 1638 ആളുകളുടെ സാക്ഷ്യപത്രങ്ങളും ലണ്ടനിലെ ഗിന്നസ് വേൾഡ് റെക്കോഡ് അധികൃത൪ക്ക് നൽകിയിരുന്നു. ഏലപ്പാറ ബൊണാമി എസ്റ്റേറ്റിലെ മാണിക്യതേവ൪,ശിവകാമി ദമ്പതികളുടെ മകനാണ് ഈ 38 കാരൻ . ഭാര്യ: കവിത.അബിറ്റ്,അബിത എന്നിവ൪ മക്കളാണ്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് സംഘാടക സമിതി നേതൃത്വത്തിൽ പീരുമേട് എസ്.എം.എസ് ക്ളബ് ഓഡിറ്റോറിയത്തിൽ അനുമോദന യോഗം നടക്കും. ഇ.എസ്. ബിജിമോൾ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അലക്സ് കോഴിമല,അഴുത ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് സ്വ൪ണലത അപ്പുക്കുട്ടൻ എന്നിവ൪ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
