പ്രതിഷേധ റാലിയും പൊതുസമ്മേളനവും ഞായറാഴ്ച
text_fields
കട്ടപ്പന: മുല്ലപ്പെരിയാ൪ സമരസമിതി ചപ്പാത്തിൽ നടത്തിവരുന്ന റിലേ ഉപവാസ സമരത്തിൻെറ അഞ്ചാം വാ൪ഷിക ദിനമായ 25 ന് ആയിരങ്ങൾ പങ്കെടുക്കുന്ന പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടക്കും.
2006 ഡിസംബ൪ 25ന് ചപ്പാത്തിൽ ആരംഭിച്ച റിലേ ഉപവാസ സമരം ആറാം വ൪ഷത്തിലേക്ക് കടക്കുകയാണ്. ഭൂചലനത്തിൻെറ പശ്ചാത്തലത്തിൽ ദുരന്ത ഭീഷണി നേരിടുന്ന പെരിയാ൪ തീരദേശവാസികളുടെ കടുത്ത പ്രതിഷേധം അറിയിക്കാനാണ് റാലി സംഘടിപ്പിക്കുന്നതെന്ന് സമിതി രക്ഷാധികാരി ഫാ. ജോയി നിരപ്പേൽ, ചെയ൪മാൻ പ്രഫ. സി.പി. റോയി, സാബു വേങ്ങവേലി, കെ.പി.എം. സുനിൽ, ഷാജി.പി.ജോസഫ്, അൻപെയ്യൻ എന്നിവ൪ അറിയിച്ചു. മുല്ലപ്പെരിയാറിൽ പുതിയ ഡാം നി൪മിക്കുക, ഡാം ഡീ കമീഷൻ ചെയ്യുക, ദുരന്ത നിവാരണത്തിനുള്ള ഒരുക്കങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചപ്പാത്തിൽ നടത്തിവരുന്ന റിലേ ഉപവാസ സമരവും അനിശ്ചിതകാല ഉപവാസവും തുടരുമെന്നും ഭാരവാഹികൾ പറഞ്ഞു. പ്രതിഷേധ റാലിയും പൊതുസമ്മേളനവും സിവിക് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രഫ. സി.ആ൪. നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
