മൊബൈല്‍: മാര്‍ഗനിര്‍ദേശവുമായി മൗണ്ട്് ബഥനി സ്കൂള്‍
text_fieldsപത്തനംതിട്ട: കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് മാ൪ഗനി൪ദേശം പകരുന്ന കൈപ്പുസ്തകവുമായി സ്കൂൾ. കുമ്പഴ മൗണ്ട് ബഥനി പബ്ളിക് സ്കൂളാണ് കുട്ടികളിൽ പ്രചാരണ പരിപാടിസംഘടിപ്പിക്കുന്നത്. നി൪ദേശങ്ങൾ കാ൪ട്ടൂണുകളിലൂടെ രസകരമായി പ്രതിപാദിക്കുന്ന ‘ഹലോ പോസിറ്റീവ്’ എന്ന പുസ്തകമാണ് പുറത്തിറക്കിയത്. കുട്ടികളിലെ മാനസിക ശേഷി വള൪ത്തിയെടുക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്.
മൊബൈൽ ഫോണിൻെറ ഉപയോഗത്തെക്കുറിച്ച് നല്ലതും ചീത്തയുമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന പുസ്തകത്തിൽ സൈബ൪ കുറ്റകൃത്യങ്ങളെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോഗത്തിനൊപ്പം ടെലിവിഷൻ, കമ്പ്യൂട്ട൪ ദുരുപയോഗവും കുട്ടികൾക്കു നല്ലതല്ളെന്ന് പ്രതിപാദിക്കുന്ന പുസ്തകം പോസിറ്റീവ് ചിന്തകളാണ് വള൪ത്തിയെടുക്കേണ്ടതെന്ന് ഓ൪മിപ്പിക്കുന്നു. സ്കൂളിലെ സാംസ്കാരികവിഭാഗം പുറത്തിറക്കിയ പുസ്തകം തയാറാക്കിയത് അധ്യാപകനായ റെജി മലയാലപ്പുഴയാണ്. ഷാജി മാത്യുവിൻെറ കാ൪ട്ടൂണുകളും ഉൾ ക്കൊള്ളിച്ചിരിക്കുന്നു. സ്കൂൾ ഡയറക്ട൪ ഫാ. തോമസ് ജോ൪ജ് മേൽനോട്ടം വഹിച്ചു.
സ്കൂളുകളിൽ സൗജന്യമായി പുസ്തകം വിതരണം ചെയ്യാനാണ് തീരുമാനം. പുസ്തകത്തിൻെറ പ്രകാശനം വെള്ളിയാഴ്ച രാവിലെ 10.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു ജോ൪ജ് നി൪വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
