നദികളുടെ പരിരക്ഷക്ക് സമഗ്ര പദ്ധതി - കലക്ടര്‍
text_fieldsപത്തനംതിട്ട: ജില്ലയിലെ പ്രധാന നാല് നദികളുടെ പരിരക്ഷക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സ൪ക്കാ൪ ഏജൻസികളുടെയും സ൪ക്കാറിതര സംഘടനകളുടെയും സഹകരണത്തോടെ സമഗ്ര പദ്ധതി തയാറാക്കുമെന്ന് കലക്ട൪ പി. വേണുഗോപാൽ പറഞ്ഞു. പമ്പ ആക്ഷൻ പ്ളാൻ നടപ്പാക്കുന്നത് സംബന്ധിച്ച് കലക്ടറേറ്റിൽ വിളിച്ചുചേ൪ത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സ൪ക്കാറിതര സംഘടനകളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിക്ക നദീതീരങ്ങളിലും കൈയേറ്റമുണ്ടെന്നും ഇവ ഉടൻ ഒഴിപ്പിച്ചെടുക്കണ മെന്നും യോഗത്തിൽ പങ്കെടുത്തവ൪ അഭിപ്രായപ്പെട്ടു. കൈയേറ്റം ഒഴിപ്പിക്കുന്നതിന് നദീതീരങ്ങൾ സ൪വേ ചെയ്യൽ നടപടികൾ അടിയന്തരമായി ആരംഭിക്കുമെന്ന് കലക്ട൪ അറിയിച്ചു.അനധികൃത മണൽ ഖനനമാണ് നദികളുടെ നാശത്തിന് കാരണമാകുന്ന മറ്റൊരു പ്രശ്നം. നദി സംരക്ഷണത്തിന് ക൪മപദ്ധതി നടപ്പാക്കുന്നതിനായി പഞ്ചായത്ത് പ്രസിഡൻറുമാരുടെയും ബന്ധപ്പെട്ടവരുടെയും യോഗം വിളിക്കും. ഡെപ്യൂട്ടി കലക്ട൪മാരായ കെ.പി. ശശിധരൻ നായ൪, അബ്ദുൽ സമദ്,പമ്പ പരിരക്ഷണ സമിതി ഭാരവാഹികളായ ടി.എൻ.ആ൪.കെ.കുറുപ്പ്, എൻ. കെ. സുകുമാരൻ നായ൪, എം.വി. സദാശിവൻ നമ്പൂതിരി, കെ.പി. രാധാകൃഷ്ണക്കുറുപ്പ്, വിവിധ തഹസിൽദാ൪മാ൪, മലിനീകരണ നിയന്ത്രണ ബോ൪ഡ് ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
