കാടുകയറി ദിശാ ബോര്‍ഡുകള്‍
text_fieldsകടുത്തുരുത്തി: കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ ആധുനികരീതിയിൽ നി൪മാണം പൂ൪ത്തിയാക്കി റോഡിൽ സ്ഥാപിച്ച ദിശാ ബോ൪ഡുകൾ കാടുകയറിയ നിലയിൽ.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നി൪മിച്ച ബോ൪ഡുകളാണ് ഇത്തരത്തിൽ നശിക്കുന്നത്. ഇവ വാഹനങ്ങൾക്ക് ഭീഷണിയും ഉയ൪ത്തുന്നുണ്ട്. വാഹനങ്ങൾ റോഡരികിലേക്ക് ചേ൪ക്കാൻ ശ്രമിക്കുമ്പോൾ കാടുമൂടിയ ബോ൪ഡുകളിൽ വാഹനങ്ങൾ തട്ടുന്നത് പതിവാണ്. പത്തിലധികം ബോ൪ഡുകളും തൂണുകളും അടുത്തനാളുകളിൽ സാമൂഹികവിരുദ്ധ൪ നശിപ്പിച്ചിരുന്നു. കോട്ടയം-എറണാകുളം റോഡിൽ കുറുപ്പന്തറക്ക് സമീപമാണ് ബോ൪ഡുകൾ പിഴുതെറിഞ്ഞ നിലയിൽ കണ്ടെത്തിയത്.
എറിഞ്ഞവയിൽ ചിലത് സമീപത്തെ ഓടകളിലും മറ്റു ചിലത് റോഡരികിലെ ഭിത്തികളിൽ ചാരിയ നിലയിലുമാണ്. മറ്റ് ചിലത് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലും. കോടികൾ ചെലവഴിച്ച് കോട്ടയം-എറണാകുളം റോഡ് ആധുനികരീതിയിൽ പൂ൪ത്തീകരിച്ചതിൻെറ ഭാഗമായാണ് വളവുകളിൽ അപകടസൂചനകളും ദിശകളും വേഗ ക്രമീകരണങ്ങളും അറിയിച്ചുകൊണ്ടുള്ള ബോ൪ഡുകൾ സ്ഥാപിച്ചത്. വശങ്ങൾ മനസ്സിലാക്കുന്നതിന് റോഡരികിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് തിളക്കമുള്ള സ്റ്റിക്കറുകളും പതിച്ചിരുന്നു. അതേസമയം ബോ൪ഡുകളും തൂണുകളും നശിപ്പിച്ചത് കെ.എസ്.ടി.പി, പൊതുമരാമത്ത് വകുപ്പ് അധികൃതരുടെശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ഇക്കാര്യത്തിൽ നടപടി ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
