കള്ളനോട്ട് കേസ്: ബിഹാര്‍ സ്വദേശികള്‍ കസ്റ്റഡിയില്‍
text_fieldsവാഴൂ൪: കറുകച്ചാലിലെ കള്ളനോട്ടുമായി ബന്ധപ്പെട്ട് കോടതി റിമാൻഡ് ചെയ്ത ബിഹാ൪ സ്വദേശികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മനോഹ൪ മഹാതോ (36),മോഹൻ മഹാതോ (24)എന്നിവരെയാണ് വാകത്താനം സി.ഐയുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങിയത്.കഴിഞ്ഞ ശനിയാഴ്ച രാത്രി കറുകച്ചാൽ ടൗണിലെ കടയിൽനിന്ന് 50 രൂപയുടെ സാധനങ്ങൾ വാങ്ങിയ ശേഷം 500 രൂപ നൽകിയപ്പോഴാണ് സംശയം തോന്നി കടയുടമ പൊലീസിൽ വിവരം അറിയിച്ചത്.
തുട൪ന്ന് കറുകച്ചാലിൽ ഇവരുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ 2.81 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുത്തു.500 രൂപയുടെ 260 നോട്ടും 1000രൂപയുടെ 186 നോട്ടും ഉണ്ടായിരുന്നു. 45,000 രൂപയുടെ യഥാ൪ഥ നോട്ടുകളും ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.ഇത് ഇവ൪ കള്ളനോട്ട് മാറിയെടുത്തതാണെന്ന് സംശയിക്കുന്നു. കറുകച്ചാലിൽ വാടകക്ക് താമസിക്കുന്ന ഇവ൪ കെട്ടിടംപണിക്കായി എത്തിയതാണ്. കഴിഞ്ഞ ഏതാനും നാളായി കറുകച്ചാലിലും പരിസരത്തും കള്ളനോട്ടുകൾ പ്രചരിച്ചിരുന്നു. അടുത്തിടെ വ്യാപാരിക്ക് ലഭിച്ച 1000 രൂപയുടെ മൂന്ന് നോട്ട് വ്യാജനായിരുന്നു.
തുട൪ന്ന് പൊലീസിൽ വിവരം അറിയിക്കുകയും കടയിൽ നോട്ട് കൊണ്ടുവരുന്നവരെ നിരീക്ഷിക്കാനും തുടങ്ങി. ഇതിനിടെയാണ് നാമമാത്ര തുകക്ക് സാധനങ്ങൾ വാങ്ങി 500 ൻെറ കള്ളനോട്ട് നൽകിയ ബിഹാ൪ സ്വദേശികൾ കുടുങ്ങുന്നത്. കൂടുതൽ തെളിവെടുപ്പിന് ഇവരെ ബിഹാറിലേക്ക് കൊണ്ടുപോകുമെന്നും അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
