ചങ്ങനാശേരി മാര്‍ക്കറ്റ് റോഡ് വണ്‍വേക്ക് ഒരു കോടി
text_fieldsചങ്ങനാശേരി: ചങ്ങനാശേരി മാ൪ക്കറ്റ് റോഡ് വൺവേയാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽനിന്ന് ഒരു കോടി രൂപ അനുവദിച്ചതായി സി.എഫ്. തോമസ് എം.എൽ.എ അറിയിച്ചു.
മത്സ്യമാ൪ക്കറ്റിൻെറ തെക്കുഭാഗത്തെ പഴയ മത്സ്യ മാ൪ക്കറ്റ് തോടിന് സമാന്തരമായുള്ള റോഡ് വികസിപ്പിച്ചാണ് പുതിയ റോഡ് നി൪മിക്കുന്നത്. മാ൪ക്കറ്റിൻെറ വികസനത്തിന് ഉപകരിക്കുന്ന റോഡ് പണ്ടകശാലക്കടവിൽനിന്ന് ആരംഭിച്ച് അഞ്ചുവിളക്ക് സ്ഥിതിചെയ്യുന്ന ജങ്ഷനിൽ അവസാനിക്കും. ഇതോടെ ഇതിലേ എത്തുന്ന വാഹനങ്ങൾക്ക് പള്ളിക്കും സ്കൂളിനും മുൻവശത്തുള്ള റോഡിലൂടെ സഞ്ചരിച്ച് എളുപ്പമാ൪ഗം ആലപ്പുഴ-ചങ്ങനാശേരി റോഡിലെത്താം.
പുതിയ വൺവേ റോഡ് സാധ്യമാകുന്നതോടെ നഗരത്തിരക്കിൽ പെടാതെ ആലപ്പുഴ ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും പോകാൻ കഴിയും. സമാന്തരറോഡ് നി൪മിക്കാൻ കൂടുതൽ സൗകര്യം ഒരുക്കാൻ മത്സ്യമാ൪ക്കറ്റിലെ പഴയ ഗോഡൗൺ പൊളിച്ചുമാറ്റാൻ നഗരസഭ അനുവാദം നൽകിയിട്ടുണ്ട്. പൊതുമരാമത്തിൻെറ നിയന്ത്രണത്തിലുള്ള ഇ.എം.എസ് റോഡ് 45 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചതും ഗതാഗതസൗകര്യം മെച്ചപ്പെടുത്താനാകും.
കൂടാതെ കെ.എസ്.ടി.പി വാഴൂ൪ റോഡിലെ നവീകരണം പൂ൪ത്തിയാക്കുന്നതിനിടെ ഉപേക്ഷിച്ച സെൻട്രൽ ജങ്ഷൻ മുതൽ മാ൪ക്കറ്റ് വരെയുള്ള നവീകരണപ്രവ൪ത്തനങ്ങൾ പി.ഡബ്ളിയു.ഡി ഏറ്റെടുത്തിട്ടുണ്ട്.
15 ലക്ഷം രൂപ ചെലവഴിച്ച് പൂ൪ത്തിയാക്കുന്ന ജോലി ജനുവരി അവസാനം പൂ൪ത്തിയാകുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
