വീട് കുത്തിത്തുറന്ന് മോഷണം
text_fieldsപരവൂ൪: ആളില്ലാത്ത സമയം വീട് കുത്തിത്തുറന്ന് ലാപ്ടോപ്പും കാമറയും കമ്പ്യൂട്ട൪ ഉപകരണങ്ങളും മോഷ്ടിച്ചു. നെടുങ്ങോലം കൂനയിൽ റേഷൻകട മുക്കിന് സമീപം മണിഹ൪മ്യത്തിൽ രവീന്ദ്രൻനായരുടെ വീട്ടിലായിരുന്നു മോഷണം.
മാതാവിൻെറ ആണ്ടുബലിയിൽ പങ്കെടുക്കാൻ വീട്ടുകാ൪ അഞ്ചലിൽ പോയതാണ്. വ്യാഴാഴ്ച രാവിലെ വിവാഹം ക്ഷണിക്കാനെത്തിയവ൪ വീട്ടിൽ ആളെ കാണാത്തതിനാൽ അയൽപക്കത്ത് അന്വേഷിച്ചു.
വീടിൻെറ മുൻവാതിൽ തുറന്നുകിടക്കുന്ന കാര്യം ഇവ൪ അയൽക്കാരെ അറിയിച്ചു. മോഷണ വിവരമറിഞ്ഞ് രവീന്ദ്രൻനായ൪ സ്ഥലത്തെത്തി.
വീട്ടിൽ പണമോ സ്വ൪ണമോ വെച്ചിരുന്നില്ളെന്ന് ഇദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങളായി പ്രദേശത്ത് മോഷണം പതിവാണ്. കേസ് രജിസ്റ്റ൪ ചെയ്യുന്നുണ്ടെങ്കിലും ഒന്നിൽപോലും തുമ്പുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞില്ളെന്ന് ആപേക്ഷമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
