മാലിന്യശേഖരണ നിരക്ക് വര്‍ധിക്കും; പ്ളാസ്റ്റിക് കവറുകള്‍ക്ക് വില കൂടും
text_fieldsതിരുവനന്തപുരം: വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കുന്നതിൻെറ ഭാഗമായി മാലിന്യം നീക്കുന്നതിനുള്ള നിരക്ക് പുനഃക്രമീകരിക്കാൻ കോ൪പറേഷൻ നിയമം കൊണ്ടുവരും.
നഗരം പ്ളാസ്റ്റിക് വിമുക്തമാക്കുന്നതിനും മാലിന്യം റോഡിൽ വലിച്ചെറിയുന്നവ൪ക്കെതിരെ ക൪ശന ശിക്ഷാ നടപടികൾ ഉറപ്പാക്കുന്നതിനും പ്രത്യേകം വ്യവസ്ഥകൾ കൊണ്ടുവരും. സാധനങ്ങൾക്കൊപ്പം നൽകുന്ന പ്ളാസ്റ്റിക് കവറിൻെറ വിലയും ഇനി ബില്ലിൽ രേഖപ്പെടുത്തണമെന്നും തീരുമാനിച്ചു.
വ്യാഴാഴ്ച ചേ൪ന്ന പ്രത്യേക കൗൺസിൽ യോഗമാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം സ൪ക്കാ൪ ഇറക്കിയ ഓ൪ഡിനൻസ് ഭേദഗതി ചെയ്താണ് കോ൪പറേഷൻ ഇത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
വ്യാപാര കേന്ദ്രങ്ങൾ, ആശുപത്രികൾ, ചന്തകൾ, ചിക്കൻ സ്റ്റാളുകൾ, അറവുശാലകൾ, കല്യാണ മണ്ഡപങ്ങൾ, ഫ്ളാറ്റുകൾ, മൂന്ന് നിലയും അതിൽ കൂടുതലുമുള്ള കെട്ടിടങ്ങൾ എന്നിവക്ക് ഓ൪ഡിനൻസ് വഴിയുള്ള ഭേദഗതികൾ ബാധകമാകും.
മാലിന്യം നഗരസഭ നേരിട്ട് നീക്കം ചെയ്യുന്നതിന് നിശ്ചയിച്ച് നിരക്കുകൾക്കുകളും ഭേദഗതി ചെയ്തിട്ടുണ്ട്. അഞ്ച് ടൺവരെയുള്ള മാലിന്യങ്ങൾക്ക് ഇപ്പോൾ 5110 രൂപയാണ് ഈടാക്കുന്നത്.
അത് 6140 ആകും. ഇതിൽ പകുതിയാണെങ്കിൽ 60 ശതമാനവും കാൽലോഡാണെങ്കിൽ 40 ശതമാനവും ഈടാക്കും. തരം തിരിക്കാത്തതിന് 50 ശതമാനം അധികം നൽകണം.
വ്യാപാര സ്വഭാവമല്ലാത്ത സ൪ക്കാ൪ സ്ഥാപനങ്ങൾക്ക് 50 ശതമാനം ഇളവ് ലഭിക്കും. നഗരസഭ നേരിട്ട് 500 കിലോവരെ മാലിന്യം തരംതിരിച്ച് നീക്കുന്നതിന് ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്ക് 750 രൂപയാകും. തരംതിരിക്കാത്തതിന് 1500 രൂപയും ഈടാക്കും.
സാധനങ്ങൾ കൊണ്ടുപോകുന്നതിള്ള പ്ളാസ്റ്റിക് സഞ്ചികളുടെയും കവറുകളുടെയും ഏറ്റവും കുറഞ്ഞ വില എട്ടുരൂപയും കൂടിയ വില പത്തുരൂപയുമാകും. മൈക്രോൺ കുറഞ്ഞ കാരിബാഗുകൾ വിൽക്കാൻ ക൪ശന നിയന്ത്രണം വരും.
സൗജന്യമായി പ്ളാസ്റ്റിക് കാരിബാഗ് നൽകാൻ പാടില്ല. ബില്ലിനൊപ്പം പ്ളാസ്റ്റിക് കവറിൻെറ വിലയും രേഖപ്പെടുത്തും. മൊത്ത കച്ചവടക്കാ൪ ഓരോമാസവും വിൽക്കുന്ന പ്ളാസ്റ്റിക് സഞ്ചികളെയും കവറുകളെയും സംബന്ധിക്കുന്ന സ്റ്റേറ്റ് മെൻറ് തൊട്ടടുത്ത മാസം പത്താം തീയതിക്ക് മുമ്പ് കോ൪പറേഷനിൽ സമ൪പ്പിക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂ൪ വികാസ് ഭവൻ ശാഖയിൽ മാലിന്യ നി൪മാ൪ജന ഫണ്ട് ആരംഭിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
