ജനസമ്പര്‍ക്ക പരിപാടിയിലെ അന്നദാനം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞു
text_fieldsതുറവൂ൪: മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടിയിൽ പങ്കെടുക്കുന്നവ൪ക്കായി തുറവൂ൪ മഹാക്ഷേത്ര ഭക്തജന സമിതിയുടെ നേതൃത്വത്തിൽ കൊണ്ടുപോയ ഭക്ഷണം ആ൪.എസ്.എസ്, വിശ്വഹിന്ദു പരിഷത്ത് എന്നിവയുടെ നേതൃത്വത്തിൽ തടഞ്ഞു. ക്ഷേത്രത്തിൽ വിതരണം ചെയ്യുന്ന ഭക്ഷണം പൊതുനിരത്തുകളിൽ വിതരണം ചെയ്യാൻ പാടില്ളെന്ന് പറഞ്ഞാണ് വാഹനം തടഞ്ഞത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം.
പത്തോളംവരുന്ന സംഘമാണ് തടഞ്ഞത്. ഏറെനേരം മുദ്രാവാക്യം വിളികളുമായി നിന്നവരെ നേരിടുന്നതിന് ചേ൪ത്തല, പട്ടണക്കാട്, അരൂ൪ എന്നിവിടങ്ങളിൽ നിന്ന് പൊലീസ് എത്തിയിരുന്നു. തിരുവിതാംകൂ൪ ദേവസ്വംബോ൪ഡ് അധികൃതരുമായി പൊലീസ് ബന്ധപ്പെട്ടപ്പോൾ അന്നദാനം നൽകുന്നതിൻെറ ചുമതല ക്ഷേത്ര ഭക്തജന സമിതിക്കാണെന്നും ദേവസ്വത്തിൻെറ അനുമതിയോടെയാണ് ഭക്ഷണം തയാറാക്കുന്നതെന്നും വിവരം ലഭിച്ചു. ഇതോടെ ആ൪.എസ്.എസ്, വിശുഹിന്ദു പരിഷത്ത് പ്രവ൪ത്തക൪, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസ൪, ഭക്തജന സമിതി ഭാരവാഹികൾ എന്നിവരുമായി ച൪ച്ച നടത്തി പ്രശ്നം പരിഹരിച്ചു.
സ൪ക്കാ൪ ആവശ്യപ്പെട്ടതനുസരിച്ച് ദേവസ്വംബോ൪ഡിൻെറ അനുമതിയോടെയാണ് ക്ഷേത്രത്തിൽ നിന്നും ജനസമ്പ൪ക്ക പരിപാടിക്ക് എത്തുന്നവ൪ക്ക് ഭക്ഷണം നൽകാൻ തീരുമാനിച്ചത്. 30 വ൪ഷമായി ക്ഷേത്രഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ചില൪ സാമുദായിക സംഘ൪ഷമുണ്ടാക്കാനും നിത്യ അന്നദാനം മുടക്കാനും ശ്രമിക്കുകയാണ്. ഇതിനുമുമ്പും അന്നദാനം തടസ്സപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് ഭക്തജനസമിതി ആരോപിച്ചു.
ചാരിറ്റബിൾ ആക്ട് അനുസരിച്ചാണ് തുറവൂ൪ ക്ഷേത്ര ഭക്തജനസമിതി എന്ന സംഘടന പ്രവ൪ത്തിക്കുന്നത്. ഇക്കാരണത്താൽ ഇത്തരം സേവന പ്രവ൪ത്തനങ്ങൾ നടത്തുന്നതിൽ തെറ്റില്ളെന്നും ഭക്തജന സമിതി പ്രസിഡൻറ് ടി.ജി. പത്മനാഭൻ നായ൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
