ജനസമ്പര്‍ക്ക പരിപാടി: പരാതി കേട്ടും പരിഹരിച്ചും മുഖ്യമന്ത്രി
text_fieldsആലപ്പുഴ: ഉദ്യോഗസ്ഥ ദുശാഠ്യങ്ങളില്ല, ചുവപ്പുനാടകളുടെ കുരുക്കുകളില്ല,കൈമടക്ക് കൊടുക്കേണ്ട -ജില്ലയിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി മുഖ്യമന്ത്രി അവരെ തേടിയെത്തി.നാട്ടിലെ പരാതിക്കാരെ തേടി അവ൪ക്കരികിലെത്തി പ്രശ്നങ്ങൾക്ക് മാന്യമായ പരിഹാരമുണ്ടാക്കി പുതുമാതൃക സൃഷ്ടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.വ്യാഴാഴ്ച ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന ജനസമ്പ൪ക്ക പരിപാടി ജില്ലയിലെ പതിനായിരക്കണക്കിന് കുടുംബങ്ങൾക്കാണ് ആശ്വാസമായത്.
അതിരാവിലെ മുതൽ മുഖ്യമന്ത്രിയെ കാണാൻ എത്തിയവരുടെ തിരക്കിൽ നഗരം അക്ഷരാ൪ഥത്തിൽ വീ൪പ്പുമുട്ടി.ജില്ലയുടെ തെക്കുകിഴക്ക് പ്രദേശങ്ങളിൽ നിന്ന് എത്തിയവ൪ ബുധനാഴ്ച വൈകുന്നേരം തന്നെ പരിപാടി നടക്കുന്ന ഗ്രൗണ്ടിൽ സ്ഥലംപിടിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ 9.30ഓടെ വേദിയിൽ എത്തിയ മുഖ്യമന്ത്രി 10മിനിറ്റോളം സംസാരിച്ചു. ജനങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ൪ എന്നിവയുടെ കൂട്ടായ്മയായിരുന്നു ജനസമ്പ൪ക്ക പരിപാടി.എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കാനായില്ളെങ്കിലും കുറെയേറെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജനസമ്പ൪ക്ക പരിപാടിയിലൂടെയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പൊതുജനങ്ങളുടെ എല്ലാ പരാതികൾക്കും പെട്ടെന്ന് പരിഹാരം കാണാൻ സാധിച്ചില്ളെങ്കിലും ഒരാളുടെ പരാതി പോലും പരിഗണിക്കപ്പെടാതെ പോകരുത്.എല്ലാവരുടെയും പരാതി കേട്ട്, ഉചിതമായ പരിഹാര നടപടി സ്വീകരിച്ചശേഷമേ താൻ വേദിവിട്ട് പോകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ജനസമ്പ൪ക്ക പരിപാടിയുടെ വിജയം ജനപങ്കാളിത്തവും സ൪ക്കാറിൻെറയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും കൂട്ടായ്മയാണെന്നും നാടിനുവേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഈ കൂട്ടായ്മ കരുത്തുനൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് കാര്യങ്ങളിൽ സ൪ക്കാറിന് നിഷ്ക൪ഷയുണ്ട്.
ആരുടെയും പരാതി അവഗണിക്കരുത്, ഏത് പരാതിയും അനുഭാവപൂ൪വം പരിഗണിക്കണം.ജനസമ്പ൪ക്ക പരിപാടിയിൽ സ്വീകരിക്കുന്ന നടപടിയും തുട൪നടപടിയും ശരിയായ രീതിയിൽ നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ നിരന്തര നിരീക്ഷണ സംവിധാനം ഉണ്ടാക്കും. 14 ജില്ലയിലെയും പരിപാടി കഴിഞ്ഞതിന് ശേഷമായിരിക്കും ഇത്.ജനസമ്പ൪ക്ക പരിപാടിയിലൂടെ കിട്ടുന്ന അനുഭവ സമ്പത്ത് കൂടുതൽ ക്ഷേമ-വികസനോന്മുഖ പ്രവ൪ത്തനം നടത്താൻ പ്രയോജനപ്പെടും.സ൪ക്കാ൪ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാൻ പലരും ശ്രമിക്കാറുണ്ട്. എന്നാൽ, തടസ്സം നീക്കി, കാര്യങ്ങൾ ചെയ്യാൻ അവസരമുണ്ടാക്കിക്കൊടുക്കേണ്ടത് ഭരണനേതൃത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാവേലിക്കര ഓലകെട്ടിയമ്പലം കൊയ്പ്പള്ളി കാരാഴ്മയിൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സ്മിതയുടെ കുടുംബത്തിന് 10ലക്ഷം രൂപയുടെ ധനസഹായം കൈമാറിയാണ് മുഖ്യമന്ത്രി ജനസമ്പ൪ക്ക പരിപാടിക്ക് തുടക്കമിട്ടത്. പിന്നീട് ആംബുലൻസുകളിലെത്തിയ രോഗികളുടെ അടുത്തേക്ക് നീങ്ങി. ഓരോരുത്തരെയും കണ്ട് വിശദമായി രോഗവിവരങ്ങൾ ആരാഞ്ഞ് വേണ്ട സഹായം ഉറപ്പുനൽകി.ചില൪ക്ക് അപ്പോൾതന്നെ ധനസഹായം നൽകി.
കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ, മന്ത്രി കെ.ബി. ഗണേഷ്കുമാ൪, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്,ഡോ. ടി.എം. തോമസ് ഐസക്,തോമസ് ചാണ്ടി, സി.കെ. സദാശിവൻ, പി. തിലോത്തമൻ, എ.എം. ആരിഫ്, കലക്ട൪ സൗരഭ് ജയിൻ, നഗരസഭാ ചെയ൪പേഴ്സൺ മേഴ്സി ഡയാന മാസിഡോ,മുൻ എം.എൽ.എ എ.എ. ഷുക്കൂ൪, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെ.എസ്. വാസുദേവശ൪മ, ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ,വിവിധ വകുപ്പ് ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
