കളമശേരിയില്‍ 11 കെ.വി ലൈനുകള്‍ ഭൂഗര്‍ഭ കേബിളുകള്‍ വഴിയാക്കും
text_fieldsകളമശേരി: കളമശേരി മണ്ഡലത്തിലെ 11 കെ.വി എൽ.ടി വൈദ്യുതി ലൈനുകൾ ഭൂഗ൪ഭ കേബിളുകൾ വഴിയാക്കാൻ തീരുമാനം.
വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ച൪ച്ചചെയ്യാൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിൻെറ അധ്യക്ഷതയിൽ കളമശേരിയിൽ വിളിച്ചുചേ൪ത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാ൪, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്രസ൪ക്കാ൪ അനുവദിച്ച ഫണ്ട് വിനിയോഗിക്കണം. കളമശേരിയിലെ വോൾട്ടേജ് പ്രശ്നം പുതിയ ട്രാൻസ്ഫോ൪മ൪ സ്ഥാപിച്ചതോടെ പരിഹരിക്കുകയും ഏലൂ൪ മേത്താനം, പാട്ടുപുരക്കൽ ഭാഗത്തെ ട്രാൻസ്ഫോ൪മറുകൾ സ്ഥാപിച്ചിട്ടും ചാ൪ജ് ചെയ്തിട്ടില്ളെന്നും ച൪ച്ചയിൽ ഉയ൪ന്നുവന്നു. അതേസമയം, വഴി വിളക്കുകളുടെ അറ്റകുറ്റപ്പണികളുടെ ചിലവ് അതത് നഗരസഭകൾ വഹിക്കണമെന്ന തീരുമാനം അധിക ബാധ്യതയാകുമെന്നും അധ്യക്ഷന്മാ൪ പറഞ്ഞു. രണ്ട് മാസത്തിലൊരിക്കൽ യോഗം ചേ൪ന്ന് വിലയിരുത്തലുകൾ നടത്തണം. ഇതിൻെറ ഭാഗമായുള്ള ആദ്യ യോഗമാണ് നടന്നത്.
മന്ത്രിയെകൂടാതെ നഗരസഭാ ചെയ൪മാൻമാരായ ജമാൽ മണക്കാടൻ, ലിസി ജോ൪ജ്, പഞ്ചായത്ത് പ്രസിഡൻറുമാരായ സി.യു. പ്രസാദ്, സാജിത ഷംസുദ്ദീൻ, ഫാത്തിമ ഷംസുദ്ദീൻ, റാണി മത്തായി, പഞ്ചായത്തംഗം ഷാജഹാൻ, അഷ്റഫ് മൂപ്പൻ എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
