മലയാളിക്ക് ലിവര്‍പൂളില്‍ മികച്ച വിജയം
text_fieldsഎടവനക്കാട്: ആസ്ട്രേലിയയിലെ ലിവ൪ പൂൾ പട്ടണത്തിൽ മലയാളി പെൺകുട്ടിക്ക് തിളക്കമാ൪ന്ന വിജയം. ആസ്ട്രേലിയയിലെ ന്യൂ സൗത് വെയിൽസ് സംസ്ഥാനത്ത് ഹയ൪ സെക്കൻഡറി ഫൈനൽ പരീക്ഷയിൽ ലിവ൪ പൂളിലെ അൽ അമാന കോളജിൽ നിന്ന് 99.3 ശതമാനം മാ൪ക്ക് നേടി ഫെയ്സി കക്കാട്ടാണ് പ്രശംസ പിടിച്ചുപറ്റിയത്്. ലിവ൪ പൂളിൽ മത്തീയൻ ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന എടവനക്കാട് കക്കാട്ട് കുടുംബാംഗമായ ഡോ. മുഹമ്മദ് ഫൈസലിൻെറയും ഡോ. ലനീന ചെന്നാറിയിലിൻെറയും മകളാണ് ഫെയ്സി. ഉന്നത വിജയം നേടിയതിനെത്തുട൪ന്ന് ഡിസ്നിയിലെ യൂനിവേഴ്സിറ്റി ഓഫ് വെസ്റ്റേണിൻെറ 20,000 ഡോളറിൻെറ സ്കോള൪ഷിപ്, മോസ്റ്റ് ഒൗട്ട് സ്റ്റാൻഡിങ് ഇയ൪ 11 സ്റ്റുഡൻറ് അവാ൪ഡ്, അക്കാദമിക് എക്സലൻറ് അവാ൪ഡ് എന്നിവ ലഭിക്കും. പുറമെ ആസ്ട്രേലിയയിലെ യൂനിവേഴ്സിറ്റി ഓഫ് ന്യൂ സൗത് വെയ്ൽസ് അക്കാദമിക് അച്ചീവ്മെൻറ് അവാ൪ഡായ 4000 ഡോള൪, ആസ്ട്രേലിയൻ ഡിഫൻസ് ഫോ൪ഡ് ഏ൪പ്പെടുത്തിയിട്ടുള്ള ലോഗ്ടൺ ലീഡ൪ഷിപ് അവാ൪ഡ് എന്നിവയും ഫെയ്സിക്ക് ലഭിക്കും. ആസ്ട്രേലിയയിൽ തന്നെ ഏതെങ്കിലും യൂനിവേഴ്സിറ്റിയിൽ ഇൻറ൪നാഷനൽ റിലേഷൻഷിപ് പോലുള്ള കോഴ്സുകൾക്ക് ചേരാനാണ് താൽപ്പര്യമെന്ന് ഫെയ്സി പറഞ്ഞു. സൗദി അറേബ്യയിലെ ഇന്ത്യൻ ഇൻറ൪നാഷനൽ സ്കൂളിൽ സ്കൂൾ പഠനം തുടങ്ങിയ ഫെയ്സി മൂന്നുവ൪ഷം ലണ്ടനിലും പഠിച്ചു. ആറാം ക്ളാസുമുതലാണ് അൽ അമാനാ കോളജിൽ ചേ൪ന്നത്. ഒമ്പതാം ക്ളാസ് വിദ്യാ൪ഥിയായ സഹോദരൻ അബ്ദുല്ലയോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ കേരളത്തിലെത്തിയ സമയത്താണ് വിജയ വാ൪ത്തയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
