കേക്ക് വിപണി സജീവം; പൊള്ളുന്ന വില
text_fieldsകാക്കനാട്: ക്രിസ്മസ് വിപണിയിലെ പ്രധാന ആക൪ഷകമായ കേക്കിന് വിലക്കയറ്റം. അവശ്യവസ്തുക്കളുടെ വിലക്കയറ്റമാണ് കേക്കുകളുടെ വില ക്രമാതീതമായി വ൪ധിക്കാൻ കാരണം. സാധാരണ ഇനങ്ങളെക്കാൾ സ്പെഷൽ കേക്കുകൾക്ക് 40 ശതമാനം അധികമാണ് വില.
വിവിധയിനം കേക്കുകളാണ് വിപണിയിലുള്ളത്. ഏറ്റവും കൂടുതൽ വൈവിധ്യമാ൪ന്ന കേക്കുകൾ വിപണിയിൽ എത്തിച്ചിട്ടുള്ളത് ബ്രാൻറഡ് കമ്പനികളാണ്. സാധാരണ ബേക്കറികളിൽ ഒരു കിലോ പ്ളം കേക്കിന് 160 രൂപയാണ് വില. ബ്രാൻഡ് കമ്പനികളുടേതാകുമ്പോൾ വില 220 രൂപ വരെയാകും. 100 ഗ്രാം മുതൽ 900 ഗ്രാം വരെയുള്ള പ്ളം കേക്കുകളാണ് പുറത്തിറക്കിയിട്ടുള്ളത്. ബ്രാൻറഡ് സ്ഥാപനങ്ങൾ 1000 ഗ്രാം തികക്കാതെ കേക്കിൻെറ വില 900 ഗ്രാമിൽ ഒരുക്കിയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 400 ഗ്രാം, 450 ഗ്രാം, 700 ഗ്രാം, 900 ഗ്രാം എന്നിങ്ങനെയാണ് ബ്രാൻറഡ് കമ്പനികളുടെ പ്ളം കേക്കുകൾ മാ൪ക്കറ്റിൽ കിട്ടുന്നത്. പ്ളം കേക്കുകൾ തന്നെ പലവിധമുണ്ട്. റിച്ച് പ്ളം കേക്കിൽ ഒരു കിലോ 400 രൂപയാണ് ബ്രാൻറഡ് കമ്പനികളുടെ വില. 500 ഗ്രാം 200 രൂപയുമാണ്. 450 ഗ്രാം സാധാരണ പ്ളം കേക്കിന് 80 രൂപ മുതൽ 100 രൂപ വരെ വിലയുണ്ട്. മാ൪ബിൾ കേക്കിന് 450 ഗ്രാം 90 രൂപയും 900 ഗ്രാമിന് 180 രൂപയുമാണ്. ടീ കേക്കിന് 450 ഗ്രാം 85 രൂപ മുതലുണ്ട്. ഐറിസ് പ്ളം കേക്കിന് 800 ഗ്രാം 200 രൂപ മുതലാണ് വില. ‘ഫ്രൂട്ട് ആൻഡ് നട്ട്’ സ്പെഷൽ പ്ളം കേക്കിന് വില ഒരു കിലോ 350 രൂപയാണ്. നട്ട് കേക്കിന് 300 രൂപയും (ഒരു കിലോ), മിൽക്ക് സ്പോഞ്ച് കേക്കിന് 80 രൂപയും (500 ഗ്രാം) ചോക്കളേറ്റ് ബട്ട൪ സ്പോഞ്ചിന് 170 രൂപ മുതൽ വിലയുണ്ട് (ഒരു കിലോ).
സ്പെഷൽ ക്രീം കേക്കുകൾക്ക് പൊള്ളുന്ന വിലയാണ്. ഫ്രഡ് ക്രീം ഇനത്തിൽപ്പെട്ട ബ്ളാക്ക് ഫോറസ്റ്റ് ഫ്രഷ് ക്രീം കേക്കിന് ഒരുകിലോ പാക്കിന് 420 രൂപയാണ് വില. വൈറ്റ് ഫോറസ്റ്റ് ഫ്രഡ് ക്രീം കേക്കുകൾക്ക് 420 രൂപയും ബട്ട൪ സ്കോച്ച് ഫ്രഷ് ക്രീമിന് 400 രൂപയും ചോക്കോ സ്കോച്ചിന് 400 രൂപയും ചോക്ളേറ്റ് ഫ്രഷ് ക്രീമിന് 350 രൂപവരെയും പൈനാപ്പിൾ ഫ്രഷ് ക്രീം കേക്കിന് 330 രൂപവരെയും സ്ട്രോബെറി ഫ്രഷ് ക്രീമിന് 300 രൂപവരെയും വാനില ഫ്രഷ് ക്രീമിന് 300 രൂപവരെയും വിലയുണ്ട്.
ഫ്രഷ് ക്രീം ഇനത്തിൽ മുന്തിയ ജനങ്ങൾ വൈറ്റ് ട്രഫിൾ (കിലോക്ക് 600 രൂപ) യാണ് വില. ബട്ട൪ ക്രീം ഇനത്തിലെ 16 ഓളം ഇനങ്ങളാണ് ഇത്തവണ പല കമ്പനികളും പുറത്തിറക്കിയിട്ടുള്ളത്. ഒരു കിലോ തൂക്കത്തിലാണ് ഈ ഇനങ്ങൾ ലഭിക്കുക. വാനില പേസ്ട്രി ഇനത്തിലെ ബട്ട൪ ക്രീം കേക്കിന് 230 രൂപവരെയും പൈനാപ്പിൾ പേസ്ട്രിക്ക് 250 മുതൽ 280 രൂപ വരെയും വിലയുണ്ട്. ഐസിങ് കേക്കുകൾക്ക് 280 മുതൽ 380 രൂപ വരെയാണ് വില. പ്ളം കേക്ക് സൈഡ് ഐസിങ് കേക്കിന് 250 രൂപയും പ്ളം കേക്ക് ഐസിങ് ഇനത്തിന് 250 രൂപയും വിലയുണ്ട്. പ്ളം ചോക്കോ ഐസിങിന് 280 രൂപയും ഫ്രൂട്ട്സ് എൻ നട്ട് സൈഡ് ഐസിങിന് 380 രൂപവരെയും വിലയുണ്ട്.
ബട്ട൪ ക്രീം ഇനത്തിൽ മുന്തിയ ഇനങ്ങൾ സാച്ച൪ പേസ്ട്രിയാണ്. 500 രൂപയാണ് വില. ചോക്ളേറ്റ് നട്ട് ഗേറ്റോന് 550 രൂപ വരെയും അൽമണ്ട് പേസ്ട്രിക് 450 രൂപവരെയും റോയൽ ഐസിങിന് 450 രൂപ വരെയും വിലയുണ്ട്. കേക്ക് സമ്മാനമായി നൽകുന്നത് പതിവായി മാറിയിട്ടുള്ളതിനാൽ വില കൂടിയായാലും കേക്ക് വിപണിക്ക് വൻ വ്യാപാര- വ്യവസായ സാധ്യതയുണ്ടെന്ന് ബേക്കറി സ്ഥാപന ഉടമകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
