കൊച്ചിയില്‍ ഓട്ടോമേറ്റഡ് ഗതാഗത സംവിധാനം സ്ഥാപിക്കും
text_fieldsകൊച്ചി: നഗരത്തിൽ വാഹനത്തിലെത്തുന്നവ൪ക്ക് സ്ഥലങ്ങളും സ്ഥാപനങ്ങളും തിരിച്ചറിയാൻ സഹായിക്കുന്ന ഓട്ടോമേറ്റഡ് ട്രാൻസ്പോ൪ട്ട് സിസ്റ്റം നടപ്പാക്കുന്ന രാജ്യത്തെ ആദ്യനഗരമാകാൻ കൊച്ചിയൊരുങ്ങുന്നു.
ജനുവരിയോടെ ഇതു സംബന്ധിച്ച നടപടികൾക്ക് വ്യക്തതയുണ്ടാകുമെന്ന് കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് പറഞ്ഞു. ജി.പി.ആ൪.എസ് ശൃംഖലയിലൂടെ വാഹനയാത്രിക൪ക്ക് സ്ഥലവും ലൊക്കേഷനും അറിയാൻ നി൪ദിഷ്ട സിസ്റ്റം മാ൪ഗനി൪ദേശം നൽകും.
20 ലക്ഷം രൂപ ചെലവു വരുന്ന സംവിധാനം നഗരത്തിലെ വ്യവസായ വാണിജ്യ സമൂഹത്തിൻെറ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നു സാങ്കേതിക സ്ഥാപനങ്ങൾ സിസ്റ്റം സ്ഥാപിക്കാനായി മുന്നോട്ടുവന്നിട്ടുണ്ട്. ആദ്യഘട്ടമായി നഗരത്തിലെ 10 കേന്ദ്രങ്ങളിൽ സിസ്റ്റം സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
വാ൪ഷികാടിസ്ഥാനത്തിലോ സ്ഥിരമായോ ഫീസൊടുക്കി വാഹനങ്ങൾക്ക് എ.ടി.എസ് ശ്യംഖലയിൽ കണ്ണികളാകാം. നഗരത്തിൽ വിജയം കണ്ടാൽ ജില്ലാ വ്യാപകമായി സിസ്റ്റം നടപ്പാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കലക്ട൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
