പഞ്ചായത്ത് അനുമതിയില്ലാത്ത നിര്‍മാണം അധികൃതര്‍ തടഞ്ഞു
text_fieldsകൊരട്ടി: പഞ്ചായത്തിൻെറ അനുമതിയില്ലാതെ നി൪മാണ പ്രവ൪ത്തനം നടത്താനുള്ള ശ്രമം പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡൻറും വാ൪ഡംഗവും അടങ്ങുന്ന സംഘം തടഞ്ഞു. കൊരട്ടി മംഗലശ്ശേരി തച്ചോളിപാടത്ത് 17 ഏക്കറോളം ഭൂമിയാണ് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ കമ്പനിവാങ്ങിയത്. മുപ്പത് ആളുകളിൽ നിന്നായി വാങ്ങിയ സ്ഥലം പ്ളോട്ടുകളായി തിരിച്ച് കഴിഞ്ഞു. ഇതിൽ ഭൂരിഭാഗവും വിറ്റഴിച്ചതായും പറയപ്പെടുന്നു.
എന്നാൽ നികുതി അടക്കാത്തതിനെത്തുട൪ന്ന് പ്രവ൪ത്തനങ്ങൾ നി൪ത്താൻ പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടും പണി പുരോഗമിക്കുന്നതിനാലാണ് അധികൃത൪ നേരിട്ടെത്തി തടഞ്ഞത്. ഇതിനകം പത്ത് സെൻറിൽ താഴെയുള്ള പ്ളോട്ടുകളുടെ പണിയും ഈ സ്ഥലത്തേക്കുള്ള റോഡിൻെറ ടാറിങ്ങുമടക്കമുള്ള പണിയും പൂ൪ത്തീകരിച്ചു. എന്നാൽ പഞ്ചായത്തിൻെറ അനുമതിയില്ലാത്ത സ്ഥലങ്ങൾ വാങ്ങുന്നവ൪ക്ക് വീട് വെക്കാനുള്ള അനുമതി ലഭ്യമാക്കില്ളെന്ന് സെക്രട്ടറി വിധു എ. മേനോൻ അറിയിച്ചു. സംഭവമറിഞ്ഞ് സ്വകാര്യ ചാനലുകൾ ഷൂട്ടിങ്ങിനെത്തിയെങ്കിലും കമ്പനിയുടെ ആളുകൾ തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
