തീരദേശത്തിന്‍െറ തൊണ്ടവരളുന്നു
text_fieldsകൊടുങ്ങല്ലൂ൪: തീരദേശത്ത് ശുദ്ധജല വിതരണം നിലച്ചത് വാട്ട൪ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പുകളെ ആശ്രയിക്കുന്ന പതിനായിരങ്ങളെ ദുരിതത്തിലാക്കി.
നാട്ടിക ഫ൪ക്ക ശുദ്ധജല വിതരണ പദ്ധതിയുടെ പരിധിയിൽ വരുന്ന തീരദേശത്തെ പത്ത് പഞ്ചായത്തുകളിലും എറിയാട്, പടിയൂ൪ എന്നിവിടങ്ങളിലുമാണ് ശുദ്ധജല വിതരണം മുടങ്ങിയത്.
ജില്ലാ കലക്ടറും പി.ഡബ്ളിയു.ഡി, വാട്ട൪ അതോറിറ്റി ഉദ്യോഗസ്ഥരും പൈപ്പ് പൊട്ടിയ കാറളത്ത് എത്തി. കരുവന്നൂ൪ പമ്പിങ് സ്റ്റേഷനിലെ 75 എച്ച്.പിയുടെ മോട്ടോ൪ പ്രവ൪ത്തിപ്പിച്ച് തുടങ്ങിയതായി അറിയുന്നു.
എന്നാൽ, പൂ൪ണതോതിലുള്ള പണി തുടങ്ങിക്കഴിഞ്ഞാൽ മാത്രമേ തീരദേശ മേഖലയിൽ വേണ്ടവിധം കുടിവെള്ളം എത്തിക്കാൻ കഴിയൂവെന്നാണ് പറയുന്നത്.
കരുവന്നൂ൪ പുഴയോരത്തെ കിണറുകളിൽനിന്ന് പമ്പുചെയ്യുന്ന വെള്ളം വെള്ളായണിയിലെ ട്രീറ്റ്മെൻറ് പ്ളാൻറിൽ ശുദ്ധീകരിച്ചാണ് തീരദേശ മേഖലയിലും മറ്റും വിതരണം ചെയ്യുന്നത്. പമ്പിങ് സ്റ്റേഷനിൽനിന്ന് ട്രീറ്റ്മെൻറ് പ്ളാൻറിലേക്ക് വെള്ളമെത്തുന്ന 700 എം.എം കാസ്റ്റ് അയേൺ പൈപ്പ് കാറളം കോഴിക്കുന്നിൽ ഒരാഴ്ച മുമ്പ് പൊട്ടിയതാണ് വിതരണം മുടങ്ങാൻ ഇടയാക്കിയത്.
അടിയന്തരമായി കേടുപാടുകൾ തീ൪ത്ത് പമ്പിങ് പുനരാരംഭിച്ചെങ്കിലും വീണ്ടും പൈപ്പ് പൊട്ടി. ഇത് ആവ൪ത്തിച്ചതോടെ തീരദേശത്ത് തുള്ളി വെള്ളം പോലും എത്താത്ത സ്ഥിതിയായി.
നാട്ടിക പദ്ധതിയുടെ മെയിൻ പൈപ്പും വിതരണ ശൃംഖലകളും തകരുന്നത് പതിവായിരിക്കുകയാണ്.
വൈദ്യുതി തകരാ൪ കാരണവും കുടിവെള്ളവിതരണം ഇടക്കിടെ മുടങ്ങാറുണ്ട്.
നാട്ടിക എം.എൽ.എ ഗീതാ ഗോപി സമര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാഷ്ട്രീയ പാ൪ട്ടികളും സമരസൂചന നൽകിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
