ഇരു കാലുകളും ഇല്ലാതെ സര്‍ക്കാര്‍ ആശുപത്രി വരാന്തയില്‍ വര്‍ഷം പിന്നിട്ട് അജീര്‍
text_fieldsമാള: ഇരുകാലുകളും മുറിച്ചുമാറ്റിയ മാള-പള്ളിപ്പുറം സ്വദേശി അജീ൪ സ൪ക്കാ൪ ആശുപത്രി വരാന്തയിൽ ഒരുവ൪ഷം പിന്നിടുന്നു. 2010ലാണ് തൃശൂ൪ മെഡിക്കൽ കോളജിൽ അജീറിൻെറ (59) രണ്ടാമത്തെ കാൽ മുറിച്ചുമാറ്റിയത്. മുറിവ് പൂ൪ണമായി ഉണങ്ങാത്തതിനാലാണ് മാള ഗവ. ആശുപത്രിയിൽ കഴിയുന്നത്. മാള പള്ളിപ്പുറം കുറ്റിപ്പുഴക്കാരൻ മുഹമ്മദ്-ആമിന ദമ്പതികളുടെ മകനായ അജീ൪ സ്വകാര്യബസിലെ ജീവനക്കാരനായിരുന്നു. നിക്കോട്ടിൻ വ൪ധിച്ച് രക്തയോട്ടം നിലച്ചാണ് 1988ൽ ഇദ്ദേഹത്തിൻെറ ആദ്യ കാൽ മുറിച്ചുമാറ്റിയത്.
മുറിവുണങ്ങിയശേഷം ലോട്ടറി വ്യാപാരവുമായി കഴിഞ്ഞു. 2010ൽ അടുത്ത കാലിനും ഇതേ രോഗം ബാധിച്ചു. അസഹ്യമായ വേദനയാണ് രോഗലക്ഷണം. ശരീരത്തിൽ അസുഖം ബാധിച്ച ഭാഗം മുറിച്ചുനീക്കുകയാണ് പ്രതിവിധി. ആദ്യ ഭാര്യയിൽ മൂന്ന് കുട്ടികളുണ്ട്. ഈ ബന്ധം വേ൪പ്പെടുത്തി വേറെ വിവാഹം ചെയ്തു. രണ്ടാമത്തെ ഭാര്യ ആബിദയാണ് ശുശ്രൂഷിക്കുന്നത്. താമസിയാതെ ആശുപത്രി വാസം ഒഴിവാക്കാമെങ്കിലും താമസിക്കാൻ കിടപ്പാടമില്ലാത്തതാണ് അജീറിന് ദുരിതം. മുഖ്യമന്ത്രിക്കയച്ച സഹായാഭ്യ൪ഥന തീരുമാനമായതായി അറിയിപ്പ് വന്നെങ്കിലും ലഭിച്ചില്ല. ജനസമ്പ൪ക്കപരിപാടിയിലും അപേക്ഷ നൽകിയിരുന്നു. മറുപടി എന്താണെന്ന് അജീറിനറിയില്ല. സ്വന്തമായി ഒരു കിടപ്പാടമാണ് അജീറിൻെറ ആവശ്യം. ഒരുതുണ്ട് ഭൂമി പോലുമില്ലാത്തത് അദ്ദേഹത്തിന് കടമ്പയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
