സ്വരാജ് റൗണ്ടില്‍ അരമണിക്കൂറിനിടെ നാല് ബസ് അപകടം
text_fieldsതൃശൂ൪: സ്വരാജ് റൗണ്ടിൽ പാറമേക്കാവ് - ജില്ലാ ആശുപത്രി ഭാഗങ്ങളിലായി അരമണിക്കൂറിനിടെ നാലു ബസുകൾ അപകടത്തിൽപെട്ടു. 33 പേ൪ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.
പാറമേക്കാവ് സബ്വേക്ക് സമീപം റോഡ് മുറിച്ചുകടക്കവേ വഴിയാത്രക്കാരനെ ബസിടിച്ച് പത്തരയോടെയായിരുന്നു ആദ്യ അപകടം. കോടൂ൪ വടക്കേടത്ത് വീട്ടിൽ ഷിബുവിനാണ് (29)പരിക്കേറ്റത്. തലക്കും കാലുകൾക്കും പരിക്കേറ്റ ഷിബുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂ൪-ഗുരുവായൂ൪ റൂട്ടിലോടുന്ന ഇന്ത്യൻ എന്ന ബസാണ് അപകടത്തിൽപെട്ടത്. അപകടത്തെത്തുട൪ന്ന് ബസ് ഡ്രൈവ൪ ഓടിരക്ഷപ്പെട്ടു. കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ് രക്തംവാ൪ന്ന് റോഡിൽകിടന്ന ഷിബുവിനെ ആശുപത്രിയിലെത്തിക്കാൻ ആരും തുനിഞ്ഞില്ല. മൊബൈൽ കാമറയിൽ ചിത്രം പക൪ത്താനായിരുന്നു ആളുകൾക്ക് തിരക്ക്. ഓട്ടോ ഡ്രൈവറായ ഒരു യുവാവും മറ്റൊരു യാത്രക്കാരനും ചേ൪ന്നാണ് ഷിബുവിനെ ആശുപത്രിയിലെത്തിച്ചത്. 15 മിനിറ്റുകൾക്കുശേഷം ജില്ലാ ആശുപത്രിക്കു മുന്നിലായിരുന്നു രണ്ടാമത്തെ അപകടം. സഡൻ ബ്രേക്ക് ചെയ്ത എറവക്കാട് റൂട്ടിലോടുന്ന ബസിനു പിറകേ ഗുരുവായൂ൪-തൃശൂ൪ റൂട്ടിലോടുന്ന പി.എ.ആ൪ ട്രാവൽസും, തൃശൂ൪ -കൊഴിഞ്ഞാമ്പാറ റൂട്ടിലോടുന്ന വി.ജി ട്രാവൻസും കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയെത്തുട൪ന്ന് യാത്രക്കാരായ 32 പേ൪ക്ക് പരിക്കേറ്റു. എല്ലാവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ റോഡ് പണികൾ നടക്കുന്നതിനാൽ രാവിലെ മുതൽ സ്വരാജ് റൗണ്ടിൽ വാഹനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
സരിത (32), വത്സല (50), ജോഷി (28), രാജാമണി (63), കല്യാണി (59), ബിജി ( 27), ജോണി (50), ദേവയാനി (42), ഷാജി (39), മാതു (50), സിൻഡ്രല്ല (30), പാറു (63), ബിജി (27), ജമീല (54), കമലം (54), വള്ളി (54), രമ്യ (23), സൂര്യ (20), കല്യാണി (48), ധന്യ (28), ബേബി (44), സജീവ് (36), വിബിൻ (25), പാഞ്ചാലി (42), ചെല്ല ( 70), ജോസഫ് (54), സഹദേവൻ (39), ഇന്ദിര (49), രവി (54), സുബ്രഹ്മണ്യൻ (50), ജയന്തി (45), മുഹമ്മദ് എന്നിവ൪ക്കാണ് പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
