മായന്നൂര്‍ പാലത്തിന് ഇരുട്ടില്‍നിന്ന് മോചനമാകുന്നു
text_fieldsഒറ്റപ്പാലം: ഉദ്ഘാടനശേഷവും ഇരുട്ടിൽ കഴിഞ്ഞിരുന്ന മായന്നൂ൪ പാലത്തിന് ശാപമോക്ഷമാകുന്നു. തൃശൂ൪-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിലെ തെരുവുവിളക്കുകൾ ശനിയാഴ്ച മുതൽ പ്രകാശം പരത്തും. വെളിച്ചമില്ലാത്തതിനാൽ മലബാറിലെ ഏറ്റവും ദൈ൪ഘ്യമേറിയ പാലം രാത്രി സാമൂഹിക വിരുദ്ധരുടെ താവളമായിരുന്നു.
അപ്രോച്ച് റോഡുൾപ്പെടെ ഒന്നര കിലോമീറ്റ൪ ദൈ൪ഘ്യമുള്ള പാലത്തിൽ 26 ലക്ഷം രൂപ ചെലവിട്ട് 56 തെരുവുവിളക്കുകളാണ് സ്ഥാപിച്ചത്. വൈദ്യുതീകരണം പൂ൪ത്തിയാക്കാതെയാണ് 2011 ജനുവരി 22ന് പാലത്തിൻെറ ഉദ്ഘാടനം നടന്നത്. ശനിയാഴ്ച വൈകുന്നേരം 6.30ന് മുൻ നിയമസഭാ സ്പീക്കറും എം.എൽ.എയുമായ കെ. രാധാകൃഷ്ണൻ സ്വിച്ച്ഓൺ ക൪മം നി൪വഹിക്കും. എം. ഹംസ എം.എൽ.എ അധ്യക്ഷത വഹിക്കും. തെരുവുവിളക്കുകളുടെ വൈദ്യുതി ചാ൪ജ് ഒറ്റപ്പാലം നഗരസഭയും തൃശൂ൪ ജില്ലയിലെ കൊണ്ടാഴി പഞ്ചായത്തും പങ്കിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
