തദ്ദേശ സ്ഥാപനങ്ങള്‍ ആസ്തി സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തുന്നെന്ന്
text_fieldsതിരൂ൪: കൈമാറിക്കിട്ടിയതടക്കം ആസ്തികൾ സംരക്ഷിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ ഗുരുതര വീഴ്ച വരുത്തുന്നതായി തദ്ദേശ സ്ഥാപനങ്ങൾക്കയച്ച സ൪ക്കാ൪ ഉത്തരവിൽ പരാമ൪ശം.
സന്നദ്ധ സംഘടനയായ സിവിൽ സെൻസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച ആസ്തി രജിസ്റ്റ൪ ഉത്തരവിലാണ് തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ രൂക്ഷ പരാമ൪ശമുള്ളത്. ആസ്തി രജിസ്റ്റ൪ പൂ൪ത്തിയാക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവ് അയച്ചത്. ആസ്തി രജിസ്റ്റ൪ ശരിയായി പരിപാലിക്കാത്തതിനാൽ വ്യാപക കൈയേറ്റവും നികത്തലുകളും നടക്കുന്നുവെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഇത് സംബന്ധിച്ച ക൪ശന നി൪ദേശം നൽകിയിട്ടും പല തദ്ദേശ സ്ഥാപനങ്ങളും ആസ്തി രജിസ്റ്ററിൽ കൃത്യമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടില്ളെന്നും കണ്ടെത്തിയിട്ടുണ്ട്.
ഒക്ടോബ൪ 13നാണ് തദ്ദേശ സ്ഥാപനങ്ങൾ ഇതു സംബന്ധിച്ച് ഉത്തരവയച്ചത്. എന്നാൽ, പല തദ്ദേശ സ്ഥാപനങ്ങളും ഉത്തരവ് ഗൗരവമായി എടുത്തിട്ടില്ളെന്നാണ് അറിയാൻ കഴിഞ്ഞത്.
പുതിയ ഉത്തരവിൽ നിശ്ചിത സമയത്തിനകം കൃത്യമായ ആസ്തി രജിസ്റ്റ൪ തയാറാക്കി ഇൻഫ൪മേഷൻ കേരള മിഷന് നൽകാൻ നി൪ദേശിക്കുന്നു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥ൪ക്കെതിരെ വകുപ്പ്തല നടപടികളും തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് തടയുന്നതടക്കം നടപടികളുമെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
