ഷോക്കേറ്റ് നാലുപേര്‍ മരിച്ച സംഭവം: അപാകതയില്ളെന്ന് റിപ്പോര്‍ട്ട്
text_fieldsമഞ്ചേരി: വണ്ടൂ൪ ചെറുകോട്ട് ഒരുവീട്ടിലെ നാലുപേ൪ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വൈദ്യുതി വകുപ്പിൻെറ ഭാഗത്ത് അനാസ്ഥയില്ളെന്ന് കാണിച്ച് സേഫ്റ്റി കമീഷണ൪ക്ക് റിപ്പോ൪ട്ട്.
കൃഷിയിടത്തിലൂടെ വീടിനോട് ചേ൪ന്ന് 11,000 കിലോ വാട്ടുള്ള ഹൈടെൻഷൻ ലൈൻ കടന്നുപോകുന്നതോ ലൈൻ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പലതവണ വൈദ്യുതി അധികൃതരെ സമീപിച്ചിട്ടും നടപടികൾ ഇഴഞ്ഞു നീങ്ങിയതോ ബോ൪ഡിൻെറ കുറ്റമല്ളെന്നാണ് റിപ്പോ൪ട്ട്. ദുരന്തത്തിൻെറ പ്രധാന കാരണം വേണ്ടത്ര മുൻകരുതലില്ലാത്തതും സ്വയം ബോധവത്കൃതരാവാത്തതുമാണെന്നാണ് കോഴിക്കോട് വൈദ്യുതി മെമ്പ൪ സേഫ്റ്റി (എക്സിക്യൂട്ടീവ് എൻജിനീയ൪) വിപിൻ ശങ്ക൪ കമീഷണ൪ക്ക് നൽകിയ റിപ്പോ൪ട്ട്.
കുടുംബത്തിലെ നാലുപേരുടെ ജീവനെടുത്ത ദുരന്തത്തിൽ നിന്ന് സ്വയം കൈ കഴുകുന്ന സമീപനമാണ് വൈദ്യുതി വകുപ്പിന്. ചെറുകോട് വൈദ്യുതി ദുരന്തം നടന്ന വീടും പരിസരവും സന്ദ൪ശിച്ചാണ് വൈദ്യുതി മെമ്പ൪ സേഫ്റ്റി റിപ്പോ൪ട്ട് നൽകിയത്. വണ്ടൂ൪ വൈദ്യുതി സെക്ഷനിലെ രേഖകളും പരിശോധിച്ചു.
അതേസമയം, വൈദ്യുതി വകുപ്പിൻെറയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് നാലുപേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൻെറ മുഖ്യകാരണമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. വീടിന് സമീപത്തുകൂടി കടന്നുപോകുന്ന 11 കെ.വി എച്ച്.ടി ലൈനും അനുബന്ധ പോസ്റ്റുകളും മാറ്റാൻ കുടുംബം പരാതി നൽകിയിരുന്നു. മൂന്ന് കാലുകൾ മാറ്റി സ്ഥാപിക്കാൻ കഴിഞ്ഞ ഒക്ടോബ൪ പത്തിനാണ് 6500 രൂപ അടച്ചത്. വീടിൻെറ അടുക്കളയോട് ചേ൪ന്നാണ് വൈദ്യുതി കാലുകളിലൊന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
