ഡിസംബര്‍ ഫെസ്റ്റിന് തുടക്കം
text_fieldsതിരൂ൪: തുഞ്ചൻെറ മണ്ണിന് ഇനി പത്ത് പകലിരവുകളിൽ വ്യാപാരത്തിൻെറയും കലയുടെയും വ൪ണപ്പകിട്ട്. ഗ്രാൻറ്കേരള ഷോപ്പിങ് ഫെസ്റ്റിവലിൻെറ ഭാഗമായി ‘മാധ്യമം’ ദിനപത്രവും ഈസി കുക്കും സംഘടിപ്പിക്കുന്ന ഡിസംബ൪ ഫെസ്റ്റിന് തിരൂ൪ താഴെപാലം രാജീവ് ഗാന്ധി സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ പ്രൗഢോജ്വല തുടക്കം. നാട് ഒഴുകിയെത്തിയ സായാഹ്നത്തിൽ സി. മമ്മുട്ടി എം. എൽ.എ മഹാമേളക്ക് തുടക്കമിട്ടു. തിരൂരിനുള്ള സമ്മാനമാണ് വ്യാപാരമേളയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അന്ത൪ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയവും ടൂറിസം പദ്ധതിയും ഒരുങ്ങുന്ന തിരൂരിൻെറ വികസന കുതിപ്പിന് മേള ഊ൪ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി അധ്യക്ഷ കൂടിയായ തിരൂ൪ നഗരസഭ ചെയ൪പേഴ്സൺ കെ. സഫിയ അധ്യക്ഷത വഹിച്ചു. നഗരസഭാ വികസന സ്ഥിരസമിതി ചെയ൪പേഴ്സൺ അനിത കല്ളേരി, വിദ്യാഭ്യാസ സ്ഥിരസമിതി ചെയ൪മാൻ കെ.കെ. അബ്ദുൽ സലാം, ആരോഗ്യ സ്ഥിര സമിതി ചെയ൪പേഴ്സൺ പി.ഐ. റൈഹാനത്ത്, നഗരസഭാ കൗൺസില൪ കെ. അബൂബക്ക൪, ബാബിൻ ടെക്നോളജീസ് മാനേജിങ് ഡയറക്ട൪ മജീദ്, ചേംബ൪ ഓഫ് കോമേഴ്സ് പ്രസിഡൻറ് പി.എ. ബാവ, ബഷീ൪ പടിയത്ത് എന്നിവ൪ സംസാരിച്ചു. മാധ്യമം ജനറൽ മാനേജ൪ എം.എ. റഹീം സ്വാഗതവും മലപ്പുറം റസിഡൻറ് മാനേജ൪ വി.സി. സലീം നന്ദിയും പറഞ്ഞു. ഉദ്ഘാടന ദിനത്തിൽ റഫി -കിഷോ൪ കുമാ൪ നൈറ്റ് അരങ്ങേറി. മേള ജനുവരി ഒന്ന് വരെ നീണ്ടുനിൽക്കും.
150 സ്റ്റാളുകളാണ് നഗരിയിൽ ഒരുക്കിയിരിക്കുന്നത്. ഫുഡ് ഫെസ്റ്റ്, ഗൃഹോപകരണങ്ങൾ, ഐ.ടി ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവയുടെ വിപണിക്കൊപ്പം വിജ്ഞാനവും വിനോദവും പകരുന്ന സ്റ്റാളുകളും ഫെസ്റ്റിൻെറ പ്രത്യേകതയാണ്.
ഗാനസന്ധ്യകൾ, മിമിക്സ് മേള, ആദിവാസി നൃത്തം, മായാജാല വിസ്മയം, വൺമാൻഷോ, കളരി-കരാട്ടെ പ്രദ൪ശനം, ഓട്ടോ എക്സ്പോ തുടങ്ങിയവ ഇനിയുള്ള ദിനങ്ങളിൽ തിരൂരിന് ഉത്സവക്കാഴ്ചയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
