അമിതവേഗത്തിലെത്തിയ ലോറി ഓട്ടോ ഇടിച്ചുതകര്‍ത്തു
text_fieldsകണ്ണൂ൪: അമിതവേഗത്തിലെത്തിയ ലോറി ഓട്ടോ ഇടിച്ചുതക൪ത്തു. ഇന്നലെ രാത്രി 11.30 ഓടെയാണ് നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തിയ സംഭവം. തലശ്ശേരി ഭാഗത്തുനിന്നുമാണ് കെ.എൽ-55 6052 ലോറി അമിതവേഗത്തിലെത്തിയത്. താഴെചൊവ്വ മുതൽ മറ്റു വാഹനങ്ങളെ അപകടകരമായി വെട്ടിച്ചുവന്ന ലോറി താണക്കു സമീപം കാറിനെയും ഓട്ടോറിക്ഷയെയും ഇടിച്ചിടേണ്ടതായിരുന്നു. ലോറിയുടെ വരവ് പന്തിയില്ളെന്നുകണ്ട ഡ്രൈവ൪മാ൪ വശങ്ങളിലേക്ക് വണ്ടി ഇടിച്ചുകയറ്റി രക്ഷപ്പെടുകയായിരുന്നു.
മറ്റു ഡ്രൈവ൪മാ൪ അലറിവിളിച്ചു നി൪ത്താൻ ആവശ്യപ്പെട്ടെങ്കിലും ലോറി, കാൽടെക്സ് ജങ്ഷനിൽ ഓട്ടോറിക്ഷയെ ഇടിച്ചുതെറുപ്പിച്ചശേഷമാണ് നിന്നത്. അപകടമുണ്ടാക്കിയശേഷം രക്ഷപ്പെടാൻ ശ്രമിച്ച ലോറിയെ കാറും ഓട്ടോറിക്ഷകളും കുറുകെയിട്ട് തടയുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ലോറി ഡ്രൈവറെ ഓട്ടോറിക്ഷാ ഡ്രൈവ൪മാ൪ വലിച്ചു താഴെയിട്ട് മ൪ദിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും സമീപത്തെ കച്ചവടക്കാരും തടഞ്ഞു. പിന്നീട് പൊലീസെത്തി ലോറി കസ്റ്റഡിയിലെടുത്തു. കെ.എൽ. 13 ടി 7440 നമ്പ൪ ഓട്ടോയിലാണ് ലോറി ഇടിച്ചത്. ഇടിയിൽ ഓട്ടോയുടെ പിൻഭാഗം തക൪ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
