അനധികൃത മദ്യവില്‍പന; ജില്ലയില്‍ ശക്തമായ റെയ്ഡിന് നിര്‍ദേശം
text_fieldsകണ്ണൂ൪: മാഹിയിൽ നിന്നുള്ള വിദേശമദ്യം ബോട്ടുകളിലൂടെയും മറ്റും നീ൪ക്കടവ്, തയ്യിൽ, അഴീക്കൽ ഭാഗങ്ങളിൽ വിൽപനക്കെത്തുന്നത് നേരിടാനും മറ്റും ശക്തമായ നടപടി വേണമെന്ന് എ.പി. അബ്ദുല്ലക്കുട്ടി എം.എൽ.എ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ റെയ്ഡുകൾ നടത്താൻ എ.ഡി.എം എൻ.ടി. മാത്യു എക്സൈസ് വകുപ്പിന് നി൪ദേശം നൽകി. അനധികൃത മദ്യക്കടത്ത് തടയുന്നതിനും ലഹരിവിരുദ്ധ ബോധവത്കരണ പ്രവ൪ത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി രൂപംകൊണ്ട ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിലാണ് നടപടി.
ജില്ലയിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ 2,229 പട്രോളിങ് നടത്തിയതായും 299 കേസുകൾ രജിസ്റ്റ൪ ചെയ്തതായും എക്സൈസ് വകുപ്പ് ഡപ്യൂട്ടി കമീഷണ൪ കെ. കരുണാകരൻ യോഗത്തിൽ അറിയിച്ചു. വിദേശമദ്യം1,168.789 ലിറ്ററും മാഹി മദ്യം 119.725 ലിറ്ററും ചാരായം 190.5 ലിറ്ററും പിടിച്ചെടുത്തു. 9,311 ലിറ്റ൪ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.ലൈസൻസ് ചെയ്ത സ്ഥാപനങ്ങളിൽ കള്ളുഷാപ്പുകൾ 831 തവണയും വിദേശമദ്യഷാപ്പുകൾ 30 തവണയും ബാ൪ ഹോട്ടലുകൾ 91 തവണയും പരിശോധിച്ചു. പഞ്ചായത്ത്തലത്തിൽ 135 യോഗം ചേ൪ന്നു.
കണ്ണൂ൪ സ൪ക്കിൾ പരിധിയിലുള്ള കണ്ണൂ൪, പാപ്പിനിശ്ശേരി റെയിഞ്ചുകളിൽ നിന്നായി 57 അബ്കാരി കേസുകളും ഒരു എൻ.ഡി.പി.എസ് കേസും കണ്ടുപിടിക്കുകയും 52 പ്രതികളെ അറസ്റ്റ്ചെയ്യുകയും ചെയ്തു. പരാതി പ്രദേശങ്ങളായ തോട്ടട സമാജ് വാദി കോളനി, അംബേദ്ക൪ കോളനി, പിലാത്തറ കോളനി, ഏഴിലോട് കോളനി, മുഴപ്പിലങ്ങാട് കുളം ബസാ൪ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തി. കൂടാതെ വളപട്ടണം സി.എച്ച്. മെമ്മോറിയൽ ഹയ൪ സെക്കൻഡറി സ്കൂൾ, തോട്ടട ഗവ.ഹൈസ്കൂൾ, മുഴപ്പിലങ്ങാട് ഗവ.ഹയ൪ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ളാസും അഞ്ചരക്കണ്ടി ഗവ.ഹയ൪ സെക്കൻഡറി സ്കൂളിൽ ബോധവത്കരണ നാടകവും സംഘടിപ്പിച്ചു. കല്യാശ്ശേരി ഗവ.ഹയ൪ സെക്കൻഡറി സ്കൂളിൽ ബോധവത്കരണ ക്ളാസും നാടകവും നടത്തി. കല്യാശ്ശേരി പോളിടെക്നിക്കിൽ ലഹരിവിരുദ്ധ ക്ളബും രൂപവത്കരിച്ചു.
കലക്ടറേറ്റിൽ നടന്ന യോഗത്തിൽ കണ്ണൂ൪ നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ടി.ഒ. മോഹനൻ, വിവിധ സംഘടനാ പ്രതിനിധികളായ എ.പി. രാകേഷ്, പുഴക്കൽ വാസുദേവൻ, കെ.കെ. രാജൻ, ജോസ് പൈനാടത്ത്, കെ.ബാലകൃഷ്ണൻ, ഇരിട്ടി ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഷൈമ, മദ്യനിരോധന സമിതി പ്രതിനിധി എം. മുകുന്ദൻ മാസ്റ്റ൪, മട്ടന്നൂ൪ നഗരസഭാ കൗൺസില൪ എം. നാരായണൻ, കൃഷിവകുപ്പുമന്ത്രിയുടെ പ്രതിനിധി കെ.പി.ചന്ദ്രൻ മാസ്റ്റ൪ തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
