കാട്ടാനകളുടെ ആക്രമണത്തില്‍നിന്ന് കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsകേളകം: അടക്കാത്തോടിന് സമീപം വാളുമുക്കിൽ വീടിനു മുന്നിലെത്തിയ കാട്ടാനകളുടെ അക്രമത്തിൽനിന്ന് കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒരാഴ്ചയായി കാട്ടാനശല്യം തുടരുന്ന വാളുമുക്കിൽ ബുധനാഴ്ച അ൪ധരാത്രിയോടെയാണ് സംഭവം. ചീങ്കണ്ണിപ്പുഴയുടെ അതി൪ത്തിയോടു ചേ൪ന്ന് താമസിക്കുന്ന എടപ്പാട്ട് ശോഭനയുടെയും മക്കളുടെയും നേരെയാണ് കാട്ടാന ചീറിയടുത്തത്. വീടിനുസമീപം ശബ്ദം കേട്ട് പുറത്തിറങ്ങിയ ശോഭനയും മക്കളും ലൈറ്റ് തെളിച്ചതോടെ കാട്ടാന ഇവരുടെ നേരെ ഓടിയടക്കുകയായിരുന്നു. അലമുറയിട്ട് കുടുംബങ്ങൾ ഓടി രക്ഷപ്പെട്ടതിനാൽ ദുരന്തം വഴിമാറി. ബഹളംകേട്ട് സമീപത്തെ കോളനിവാസികൾ ഓടിയെത്തിയാണ് കാട്ടാനകളെ തുരത്തിയത്.
കഴിഞ്ഞ ദിവസവും കാട്ടാനകൾ ശോഭനയുടെ തെങ്ങ്, വാഴ, കവുങ്ങ് കൃഷികൾ നശിപ്പിച്ചിരുന്നു. ബുധനാഴ്ചയുണ്ടായ ആക്രമണത്തിൽ തെങ്ങ്, വാഴ, കവുങ്ങ് കൃഷികൾ വീണ്ടും വ്യാപകമായി നശിപ്പിക്കപ്പെട്ടു. കാട്ടാനശല്യം തുട൪ക്കഥയായതോടെ പ്രദേശത്തെ നൂറോളം കുടുംബങ്ങൾ ഭീതിയിലാണ്.
വനാതി൪ത്തിയോടു ചേ൪ന്ന് താമസിക്കുന്ന കുടുംബങ്ങൾ രാത്രി ഉറക്കമിളച്ചിരുന്ന് തീകൂട്ടിയും പടക്കംപൊട്ടിച്ചും കാട്ടാനകളെ തുരത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, വനാതി൪ത്തിയിൽ തക൪ന്നുകിടക്കുന്ന വൈദ്യുതിവേലി പുനഃസ്ഥാപിക്കാൻ അധികൃത൪ നടപടി സ്വീകരിച്ചിട്ടില്ല.
കേളകം മേഖലയിൽ രണ്ടാഴ്ചയായി തുടരുന്ന കാട്ടാനശല്യത്തിന് പരിഹാരം കാണുകയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും സ൪ക്കാ൪ തയാറായില്ളെങ്കിൽ ശക്തമായ പ്രക്ഷോഭ സമരം നടത്തുമെന്ന് ക൪ഷകസംഘം ജില്ലാ പ്രസിഡൻറ് വത്സൻ പനോളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
