കണ്ണൂര്‍ സര്‍വകലാശാല അസി. ഗ്രേഡ് ഒഴിവില്‍ കൂടുതല്‍ പേരെ നിയമിക്കരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: കണ്ണൂ൪ സ൪വകലാശാലയിലെ അസിസ്റ്റൻറ് ഗ്രേഡ് ഒഴിവുകളിലേക്ക് വിജ്ഞാപനം ചെയ്തതിലധികം പേരെ നിയമിക്കരുതെന്ന് ഹൈകോടതി. നിയമന വിജ്ഞാപനത്തിൽ വ്യക്തമാക്കിയതിനേക്കാൾ അധികം പേരെ നിയമിച്ചതിനെ ചോദ്യം ചെയ്ത് കണ്ണൂ൪ സ്വദേശിനിയായ ആതിര അശോക് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ടി.ആ൪. രാമചന്ദ്രൻ നായരുടെ ഉത്തരവ്. 45 ഒഴിവുകളിലേക്കാണ് സ൪വകലാശാല 2009ൽ വിജ്ഞാപനം നൽകിയത്.
എന്നാൽ, എഴുത്തു പരീക്ഷയും തുട൪ നടപടികളും പൂ൪ത്തിയാക്കി 59 പേരെ നിയമിച്ചു.
വിജ്ഞാപനത്തിൽ പറഞ്ഞതിനേക്കാൾ അധികം ഒരാളെ പോലും നിയമിക്കാൻ അധികൃത൪ക്ക് അവകാശമില്ളെന്ന സുപ്രീം കോടതി, ഹൈകോടതി വിധികൾ ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്. അധികം പേരെ നിയമിച്ചാൽ വിജ്ഞാപന ശേഷം യോഗ്യത തേടിയ തന്നെ പോലുള്ള അനേകം പേരുടെ അവസരം നഷ്ടപ്പെടുമെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. ഹരജിക്കാരിക്ക് വേണ്ടി അഡ്വ. ബേസിൽ അട്ടിപ്പേറ്റി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
