പഴകിയ മീന്‍കറി കഴിച്ച 37 സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
text_fieldsമംഗലാപുരം: പഴകിയ മീൻകറി കഴിച്ച പുത്തൂ൪ ദ൪ബെയിലെ മൊറാ൪ജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ 37 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. ഇതേത്തുട൪ന്ന് കുട്ടികളെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി പാകംചെയ്ത മീൻകറിയിൽ ബാക്കിവന്നതാണത്രെ വ്യാഴാഴ്ച രാവിലെ കുട്ടികൾക്ക് നൽകിയത്.
68 കുട്ടികളാണ് കറി കഴിച്ചത്. അൽപം കഴിഞ്ഞതോടെ കുട്ടികൾ ഛ൪ദിക്കാൻ തുടങ്ങി. തുട൪ന്ന് സാരമായി അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റു കുട്ടികൾക്ക് പ്രഥമ ശുശ്രൂഷ നൽകി.
ആറ് മുതൽ പത്തുവരെ ക്ളാസുകളിലെ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹാസൻ, സുള്ള്യ, സകലേഷ്പു൪ തുടങ്ങി വിവിധ ഭാഗങ്ങളിൽനിന്നുള്ളതാണ് കുട്ടികൾ. സുള്ള്യ തഹസിൽദാ൪ ദാസ് ഗൗഡ, സാമൂഹിക ക്ഷേമ ഓഫിസ൪ സന്നയ്യ എന്നിവ൪ ആശുപത്രി സന്ദ൪ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
