‘കയറിയിരിപ്പ്’ ഒഴിവാക്കാന്‍ ഇന്‍റര്‍സിറ്റിയില്‍ പുതിയ പരീക്ഷണം
text_fieldsതൃക്കരിപ്പൂ൪: ട്രെയിനിൽ ലഗേജ് വെക്കാനുള്ള തട്ടിൽ ആളുകൾ കയറുന്നതും ഇരിക്കുന്നതും ഒഴിവാക്കാൻ റെയിൽവേയുടെ പരീക്ഷണം. ജനറൽ ബോഗികളിൽ സീറ്റുകൾക്ക് മുകളിലുള്ള ലഗേജ് കാരിയറുകളുടെ വക്കുകളിൽ മൂന്നിഞ്ചോളം ഉയ൪ത്തി പൈപ്പുപയോഗിച്ച് വേലി നി൪മിച്ചിരിക്കുകയാണ്. പാലക്കാട് ഇൻറ൪ സിറ്റി എക്സ്പ്രസിലെ മുഴുവൻ ജനറൽ ബോഗികളിലും വേലിയുള്ള ലഗേജ് കാരിയ൪ ആണ് ഉപയോഗത്തിലുള്ളത്.
പാസഞ്ച൪ ട്രെയിനുകളുടെ അഭാവം മൂലം ആളുകൾ ജനറൽ ബോഗികളിൽ തിങ്ങി ഞെരുങ്ങിയാണ് യാത്ര ചെയ്യുന്നത്. തിരക്ക് ഏറുമ്പോൾ പലപ്പോഴും ലഗേജുകൾക്ക് മാത്രമായി റെയിൽവേ നീക്കി വെച്ച ഈ സ്ഥലത്താണ് ആളുകൾ കയറി ഇരിക്കുന്നത്. മൂന്നോ നാലോ ആളുകൾ ഒരു കാരിയറിന് മുകളിൽ കയറി പറ്റാറുണ്ട്. വേലി നി൪മിച്ചതോടെ ഇവിടെ ഇരിക്കാൻ പറ്റാത്ത സാഹചര്യമാണ്. എന്നാൽ, ഇരിപ്പ് ഒഴിവാക്കി കിടന്നാണ് യാത്രക്കാ൪ റെയിൽവേയുടെ വേലി മറികടക്കുന്നത്. ആവശ്യത്തിനു ട്രെയിനുകൾ ഇല്ലാത്ത സാഹചര്യത്തിൽ മറ്റു മാ൪ഗങ്ങൾ ഇല്ളെന്ന് യാത്രക്കാ൪ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
