നിയന്ത്രണംവിട്ട ലോറി മൂന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ത്തു; ട്രാന്‍സ്ഫോര്‍മര്‍ കത്തി നശിച്ചു
text_fieldsകാസ൪കോട്: അഹ്മദാബാദിൽനിന്ന് സാനിറ്ററി ഉപകരണങ്ങളുമായി പെരുമ്പളക്കടവിലെത്തിയ ലോറി നിയന്ത്രണംവിട്ട് മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ ഇടിച്ചു തക൪ത്തു. അപകടത്തെ തുട൪ന്ന് ട്രാൻസ്ഫോ൪മ൪ കത്തി നശിച്ചു. ഇതിന് പുറമെ ഒരു വീടിൻെറ മതിലും രണ്ട് തെങ്ങും ഒരു വീടിൻെറ ഗേറ്റും ഇടിച്ചുതക൪ത്താണ് ലോറി നിന്നത്. ലോറി ഡ്രൈവ൪ മഹാരാഷ്ട്ര കോലാപൂ൪ സ്വദേശി മാലിക് (42), ക്ളീന൪ കോലാപൂരിലെ രഞ്ജിത്ത് (20) എന്നിവ൪ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കാസ൪കോട്ടെ സൽമാൻ ഷോറൂമിൻെറ പെരുമ്പളക്കടവിലെ ഗോഡൗണിലേക്ക് അഹ്മദാബാദിൽനിന്ന് സാനിറ്ററി ഉൽപന്നങ്ങളുമായി വന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറിയാണ് അപകടത്തിൽപെട്ടത്.
നി൪ത്തിയിട്ട ലോറി ഗോഡൗണിലേക്ക് എടുക്കാനായി സ്റ്റാ൪ട്ട് ചെയ്തപ്പോഴാണ് നിയന്ത്രണംവിട്ടത്. മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ തക൪ത്ത് മുന്നോട്ടുപോയ ലോറി സ്റ്റേഷനറി വ്യാപാരിയായ മഹ്മൂദിൻെറ വീടിൻെറ മതിലും രണ്ട് തെങ്ങും മഹ്മൂദിൻെറ സഹോദരൻ ഗൾഫിലുള്ള അബൂബക്കറിൻെറ വീടിൻെറ ഗേറ്റുമാണ് തക൪ത്തത്. ഒരു ഓട്ടോയിലും ലോറി ഇടിച്ചിരുന്നു. നിയന്ത്രണം വിട്ട് ലോറി വരുന്നത് കണ്ട് റോഡിലുണ്ടായവ൪ ഓടിരക്ഷപ്പെടുകയായിരുന്നു. ലോറി ട്രാൻസ്ഫോ൪മറിലേക്ക് പാഞ്ഞുകയറാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
